നടി ശ്രീദേവിയുടെ മകള്‍ തന്നെയോ ഇത്..?വൈറലായി ജാന്‍വി കപൂറിന്റെ  പുതിയ ഗ്ലാമർ ചിത്രങ്ങൾ
1 min read

നടി ശ്രീദേവിയുടെ മകള്‍ തന്നെയോ ഇത്..?വൈറലായി ജാന്‍വി കപൂറിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ

തെന്നിന്ത്യൻ ഭാഷകളിൽ സജീവമായി പിന്നീട് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയായി മാറിയ താരമാണ് അകാലത്തിൽ ഇഹലോകവാസം വെടിഞ്ഞ നടി ശ്രീദേവി. പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭർത്താവ്. ഇരുവരുടെയും പ്രിയ പുത്രിയാണ് ജാൻവി കപൂർ. മറാത്തി സിനിമയായ സൈറത്തിന്റെ ഹിന്ദി പതിപ്പിൽ നായികയായാണ് താരപുത്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രമായ ധടക്കിലെ പ്രകടനത്തിന് വലിയ വിമർശനങ്ങൾ താരം നേരിടുകയും ചെയ്തു. സാമാന്യം ഭേദപ്പെട്ട നിലയിൽ ആദ്യചിത്രം വിജയിച്ചതോടെ ജാൻവി കപൂർ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.


മറ്റുള്ള താരങ്ങളെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ജാൻവി കപൂർ വളരെ സജീവമാണ്. താരത്തിന്റെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് വലിയ ആഘോഷം ആകാറുണ്ട്. സമീപ ദിവസങ്ങളിൽ താരം തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രങ്ങൾക്ക് വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിക്കിനി ചിത്രങ്ങളോടു കൂടിയ വളരെ ഗ്ലാമറസ് ആയുള്ള ജാൻവിയുടെ പുതിയ ചിത്രങ്ങൾ ചെറിയ തോതിലാണെങ്കിലും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്.

നടി ശ്രീദേവിയുടെ വലിയ പിന്തുണയോടെയാണ് താരത്തിനെ പ്രേക്ഷകസമൂഹം ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ജാൻവിയിൽ എല്ലായ്പ്പോഴും ഒരു ശ്രീദേവിയെ കണ്ടെത്താൻ ഏവരും ശ്രദ്ധിക്കും, അതുകൊണ്ട് തന്നെയാണ് നാളിതുവരെയായി അഭിനയിച്ച മിക്ക ചിത്രങ്ങളിലും വളരെ രൂക്ഷമായ ഭാഷയിൽ രൂക്ഷമായ വിമർശനങ്ങൾ നേരിട്ടിട്ടുള്ളത്. ‘ശ്രീദേവിയുടെ മകൾ’ എന്ന ലേബൽ ഇതുവരെയും ജാൻവിയിൽ നിന്നും വിട്ടുമാറാത്തതിനാൽ താരത്തിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ പോലും ആ തരത്തിലാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply