പുതിയ ചിത്രം ‘മൈക്കിൾസ് കോഫീ ഹൗസി’ന്റെ ഫസ്റ്റ് ടീസർ ഞായറാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നു
അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന സിനിമയുടെ ഫസ്റ്റ് ടീസർ പതിനൊന്നാം തീയതി ഞായറാഴ്ച അഞ്ചുമണിക്ക് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ‘മൈക്കിൾസ് കോഫി ഹൗസ്’ എന്നാൽ ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. ഇദ്ദേഹം നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിനാണ്. ഒപ്പം തന്നെ എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ‘കാറൽമാക്സ് ഭക്തനായിരുന്നു’ എന്ന ചിത്രത്തിലും ദീരജ് നായകനായി അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം അണിയറയിൽ ഒരുങ്ങുന്ന ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രത്തെ ദീരജ് അവതരിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഇതിനുമുമ്പ് അക്കാദമി സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള മാർഗരറ്റ് ഇതാദ്യമായാണ് ഒരു കൊമേഷ്യൽ ചിത്രത്തിൽ നായികയായി എത്തുന്നത്. ഇഷ,തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായകനെ കൂടാതെ ചിത്രത്തിൽ പ്രധാനപ്പെട്ട മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ ആണ്.
ചിത്രത്തിലെ വളരെ മർമ്മപ്രധാനമായ കഥാപാത്രത്തെയാണ് രഞ്ജി പണിക്കർ അവതരിപ്പിക്കുന്നത്. മൈ ബോസ്, വിനോദയാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ തമിഴ് താരം സീതയാണ് ദീരജിന്റെ അമ്മയായി എത്തുന്നത്. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ് തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങിയ കലാകാരന്മാരുംഈ ചിത്രത്തിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശ്യാം ലാൽ ആണ് ഈ ചിത്രത്തിൽ പ്രൊഡക്ഷൻ കണ്ട്രോൾ നിർവ്വഹിച്ചിരിക്കുന്നത്. ജെല്ലിക്കെട്ട്,ഉദാഹരണം സുജാത സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാൽ ആയിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ട ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്ന റോണി റാഫേൽ ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മനോഹരമായ ഈണങ്ങൾക്ക് ഹരിനാരായണൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. എം ജിശ്രീകുമാർ,ഹരിശങ്കർ, വിധു പ്രതാപ് തുടങ്ങിയ പ്രശസ്തരായ പിന്നണി ഗായകർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വൺ, പൊറിഞ്ചു മറിയം ജോസഫ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ദിലീപ് നാഥാണ് ഈ ചിത്രത്തിൽ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. മേക്കപ്പ് റോണസ്സ് സേവ്യർ. കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്. നിഖിൽ വേണുവാണ് എഡിറ്റിംഗ്. ലുക്ക് എന്ന ടൊവിനോ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് നിഖിൽ വേണുവാണ്. ശരത് ഷാജിയാണ് ക്യാമറാമാൻ. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ജെഫ്രിൻ മാത്യു ഫിലിപ്പ് ആണ്. സൗണ്ട് മിക്സിങ് ജിജുമോൻ ജോയ്സ്. പോസ്റ്റർ ഡിസൈനർ പ്രമേഷ്. ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത് ലില്ലു റോസ് ആണ്. ഫിറോസ് കെ ജയേഷ് ആണ് സ്റ്റിൽ ഫോട്ടോഗ്രാഫർ.