നന്മമരമായ ഒരു പള്ളിയിലച്ഛന്റെ ക്ലീഷേ  ചിത്രം ആയിരിക്കില്ല ‘വരയൻ’ സൂചനകൾ നൽകി അണിയറ പ്രവർത്തകർ
1 min read

നന്മമരമായ ഒരു പള്ളിയിലച്ഛന്റെ ക്ലീഷേ ചിത്രം ആയിരിക്കില്ല ‘വരയൻ’ സൂചനകൾ നൽകി അണിയറ പ്രവർത്തകർ

സിജു വിൽസൺ നായകനായെത്തുന്ന പുതിയ മലയാള ചിത്രമാണ് വരയൻ. ഒരു കപ്പൂച്ചിൽ പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റു ചിത്രങ്ങളും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. വൈദികനായ കഥാപാത്രമായാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ടുതന്നെ ഈ ചിത്രം ഒരു ഫീൽ ഗുഡ് കാറ്റഗറിയിൽ പെടുന്ന ചിത്രമായിരിക്കുമെന്ന് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ ആ മുൻധാരണകളെയെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആക്ഷൻ മൂവി, ഹൊറർ ത്രില്ലർ, ദുരൂഹത നിറഞ്ഞ ക്രൈം സ്റ്റോറി, ഫീൽ ഗുഡ് പടം… അങ്ങനെ തരം തിരിച്ച് പല രീതിയിൽ വ്യാഖ്യാനിച്ച് ചർച്ച ചെയ്ത് വരയനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് സത്യം സിനിമാസ് ചിത്രത്തെപ്പറ്റി ഔദ്യോഗികമായ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

“നന്മമരമല്ല വരയൻ, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ഛൻ കഥാപാത്രമാണ്‌ ചിത്രത്തിലേത്‌; ബാക്കിയെല്ലാം ഉടൻ പുറത്തിറങ്ങുന്ന ഗാനവും ട്രെയിലറും സംസാരിക്കും…” ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വെളിപ്പെടുത്തൽ വലിയ ആകാംഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, നവാഗതനായ ജിജോ ജോസഫ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിജു വിൽസണെ കൂടാതെ നിരവധി പ്രമുഖരായ താരങ്ങളും അഭിനയിക്കുന്നുണ്ട്. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌ എന്നിവരാണ് മറ്റു താരങ്ങൾ. സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, പി.ആർ.ഒ. എ.എസ് ദിനേശ്, മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, ഓൺലൈൻ പ്രമോഷൻസ് എം.ആർ പ്രൊഫഷണൽ. മെയ് മാസം കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ സത്യം സിനിമാസ് ചിത്രം റിലീസ് ചെയ്യും.

Leave a Reply