പ്രതീക്ഷിച്ചതിലും മികച്ചതാണ് ഈ ടീസർ ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഫസ്റ്റ് ടീസർ പുറത്ത്

വലിയ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ട് ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന പുതിയ മലയാള സിനിമയുടെ ഫസ്റ്റ് ടീസർറിലീസ് ചെയ്തിരിക്കുകയാണ്.മനോരമ മ്യൂസിക് സോങ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. പ്രതീക്ഷിച്ചതിലും വളരെ മികച്ച ടീസർ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വളരെ നല്ല ഫീൽഗുഡ് അനുഭവം തരുന്ന ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വരുംദിവസങ്ങളിൽ ടീസർ കൂടുതൽ ആളുകൾ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണ്. വാരിക്കുഴിയിലെ കൊലപാതകം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ദീരജ് ഡെന്നി ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ്

‘മൈക്കിൾസ് കോഫി ഹൗസ്’. ചിത്രത്തിൽ പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എഡിറ്റിംഗ് നിർവഹിച്ച് നിഖിൽ വേണുവും ഛായാഗ്രഹണം നിർവഹിച്ച ശരത് ഷാജി തങ്ങളുടെ കർത്തവ്യം വളരെ മികച്ച രീതിയിൽ ചിത്രത്തിൽ ചെയ്തിട്ടുണ്ട് എന്ന് ടീസർ വ്യക്തമാക്കുന്നു. വളരെ മികച്ച ക്വാളിറ്റി ഉള്ള വിഷ്വൽസ് ആണ് ടീസറിന്റെ ഹൈലൈറ്റ്.

തമിഴ് നടി സീത, സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ് തുടങ്ങി പ്രമുഖരായ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും വരുംദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തു വിടുന്നതായിരിക്കും. വലിയ പ്രതീക്ഷ നൽകുന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയം തന്നെ നേടുമെന്ന് ഏവരും ഉറച്ച് പ്രതീക്ഷിക്കുന്നു.

Related Posts

Leave a Reply