ഫഹദ് ഫാസിൽ ചിത്രം ‘ജോജി’യെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രശസ്ത കവി സച്ചിദാനന്ദൻ രംഗത്ത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ജോജി’ കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി സെലിബ്രിറ്റികളും പ്രമുഖരും അടക്കം ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പ്രശസ്ത കവി കെ.സച്ചിദാനന്ദൻ ചിത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ്. വളരെ ആധികാരികമായ സച്ചിദാനന്ദന്റെ പ്രതികരണം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. കേരളസാഹിത്യ മേഖലയിൽ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള സച്ചിദാനന്ദന്റെ വിമർശനം തികച്ചും ആരോഗ്യപരമായ പുതിയ ചർച്ചയ്ക്ക് ആണ് വഴിതുറക്കുന്നത്. അദ്ദേഹം വിമർശനാത്മകമായി ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:,”ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ “മക്ബൂല്‍ ” പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല.

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന,അനേകം സിനിമകളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല… “

Related Posts

Leave a Reply