“ജയ് ശ്രീ റാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള് അപ്പോൾ അടങ്ങിക്കോളും തന്റെ യഥാർത്ഥ പ്രശ്നം…പണ്ടു ഞാനും ഒന്നു ഡാൻസു കളിച്ചു അന്ന് ആങ്ങളമാർ” വൈറൽ ഡാൻസ് വിവാദം പ്രമുഖരുടെ പ്രതികരണം ശ്രദ്ധേയമാകുന്നു

വൈറൽ ഡാൻസിലൂടെ പ്രശസ്തരായി മാറിയ തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ജാനകിക്കും നവീനും എതിരെ ഹൈക്കോടതി അഭിഭാഷകനായ ആർ. കൃഷ്ണരാജ് വർഗീയ വിദ്വേഷം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ അഭിഭാഷകനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര നടി രേവതി സമ്പത്ത് സാമൂഹ്യപ്രവർത്തക ജസ്ല മാടശ്ശേരി എന്നിവരുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജസ്ല മാടശ്ശേരി ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ: “പണ്ടു ഞാനും ഒന്നു ഡാൻസു് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളു.അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ടു്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം…”

ഇതിനോടകം നിരവധി സാമൂഹ്യ വിഷയങ്ങളിൽതന്റെ ശക്തമായ പ്രതികരണംരേവതി സമ്പത്ത് അറിയിച്ചിട്ടുണ്ട്. വൈറൽ ഡാൻസ് വിവാദത്തിൽ താരത്തിന്റെ പ്രതികരണം ഇങ്ങനെ:, “രണ്ട്,മെഡിക്കൽ വിദ്യാർഥികൾ അതിമനോഹരമായി നൃത്തം ചെയ്യുന്നു.അത് വയറൽ ആകുന്നു.അവരുടെ ആ കഴിവിനെ ജനങ്ങൾ ആഘോഷമാക്കി എടുക്കുന്നു.കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത്ര അഴക് അവരുടെ ചലനങ്ങൾക്ക്.കല എന്ന സത്യം നിറഞ്ഞ് തുളുമ്പുന്ന മൂർച്ചയേറിയ ചലനങ്ങൾ അതിൽ കാണാം.എന്നാൽ കാലാകാലങ്ങളായി നാടിനെ പുറകോട്ട് കൊണ്ട് പോകാനും, വർഗ്ഗീയ വിഷം എങ്ങും പരത്താനും ഓരോ നിമിഷവും പണിയെടുത്തുകൊണ്ടിരിക്കുന്ന കൃഷ്ണ രാജിനെ പോലുള്ള വർഗ്ഗീയവാദികൾക്ക് കലയൊക്കെ വിദൂരമായി നിൽക്കുന്ന ഒരു കെട്ടുകഥയും മറിച്ച് നവീൻ എന്ന മുസ്ലീമും ജാനകി എന്ന ഹിന്ദുവും ആണ് വിഷയം.എടൊ, താൻ വക്കീൽ തന്നെ ആണോ അതോ പന്തികേട് അളന്നു നടക്കൽ ആണോ തന്റെ പണി.എന്തിനെയും ഏതിനെയും ഒരേ കണ്ണിൽ കാണാൻ താനും തന്റെ കോണകങ്ങളും കൂടെ ഉണ്ടാക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ.ജാനകിയുടെ അച്ഛനും അമ്മയും സൂക്ഷിക്കാൻ പറയാൻ ലോകത്ത് ഉള്ള എല്ലാരും തന്നെ പോലുള്ള വിഡ്ഢികൂശ്മാണ്ഡങ്ങളാണ് എന്ന തന്റെ തോന്നൽ എടുത്ത് എറിയടോ.

അന്യരുടെ പ്രൈവസിയിൽ ജഡ്ജ്മെന്റ് പറയുന്നു, കലയെ ആക്ഷേപിക്കുന്നു,ജാനകിയുടെ മാതാപിതാക്കളെ പരിഹസിക്കുന്നു,താൻ എവിടുത്തെ വക്കീൽ എന്നാണ് പറഞ്ഞത്? !!ഡോക്ടർമാർ നൃത്തം ചെയ്യും, പാട്ടുപാടും, അഭിനയിക്കും, അവർക്ക് തോന്നുന്നതെല്ലാം ചെയ്യും. മജ്ജയും മാംസവും രക്തവും ഉള്ള മനുഷ്യർ തന്നെയാണവരും. തനിക്കിത് സഹിക്കുന്നില്ല എങ്കിൽ, താൻ ഒരു കാര്യം ചെയ്യ്. ജയ് ശ്രീ റാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള്. അപ്പോൾ അടങ്ങിക്കോളും തന്റെ യഥാർത്ഥ പ്രശ്നം. നവീൻ-ജാനകി, ഈ അതുല്യ പ്രതിഭകൾക്ക് ഒത്തിരി സ്നേഹം.ഇനിയും മുന്നോട്ട്..ചുവടുകൾ എന്നെന്നും മുന്നോട്ട്.ലെവന്മാരുടെ നെഞ്ചത്ത് തന്നെ ആകട്ടെ ഇനിയും. അഭിവാദ്യങ്ങൾ. ഈ വർഗ്ഗീയവാദികളുടെ മോങ്ങൽ ബിജിഎം ആക്കി ഇട്ട് തകർത്ത് നൃത്തമാടു…”

Related Posts

Leave a Reply