സ്വന്തം അച്ഛൻ പൊളിറ്റിക്കൽ ഇറങ്ങുമ്പോൾ കണ്ടവന്റെ തന്തയെ പോയി സപ്പോർട്ട് ചെയ്യണോ…?? ലൈവിൽ പൊട്ടിത്തെറിച്ച് നടൻ കൃഷ്ണകുമാറിന്റെ മകൾ
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ബിജെപിയുടെ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലൈവിൽ എത്തിയാണ് ദിയ കൃഷ്ണ രോഷം പ്രകടിപ്പിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ചില പ്രൊജക്ടുകളെ പരിചയപ്പെടുത്താനുള്ള ദിയ കൃഷ്ണ അത്തരത്തിൽ പരിചയപ്പെടുത്തിയ ഒരു പ്രൊഡക്ട് ആരും വാങ്ങിയില്ല എന്ന പരാതിയിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തമിഴ്നാട്ടുകാരൻ ആണെന്ന് തോന്നുന്ന ഒരാൾ തനിക്കെതിരെ അപകീർത്തിപരമായ രീതിയിൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനായിലാണ് താൻ മറുപടിയുമായി ലൈവിൽ വരുന്നത് എന്ന് ദയ കൃഷ്ണ പറയുന്നു. എന്നാൽ പ്രകോപിതയായ ദിയ കൃഷ്ണ സംസാരിച്ചിരിക്കുമ്പോൾ തന്നെ കടുത്ത പ്രയോഗങ്ങൾ നടത്തിക്കൊണ്ട് ലൈവിൽ പൊട്ടിത്തെറിച്ചു. ദിയയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ദിയയുടെ വാക്കുകൾ ഇങ്ങനെ: “ഈ പേജിനെനിങ്ങൾ സഹായിക്കാൻ വന്നിട്ടുണ്ടെങ്കിൽ പേജിനെ സഹായിച്ചാൽ മതി. അല്ലാതെ വന്നിട്ട് ഓരോരുത്തരുടെയും കുടുംബത്ത് കേറി കളിക്കണ്ട ആവശ്യമില്ല, മനസ്സിലായില്ലേ. ഞാനെന്റെ സൈഡ് ക്ലിയർ ചെയ്യാൻ വന്ന കാര്യം, ഇയാളെ നല്ല ഇയാളുടെ അച്ഛൻ വിചാരിച്ചാൽ പോലും ഇന്നേവരെ ഒരു പേജിന്റെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരുന്നിട്ടില്ല.
എനിക്ക് ഒരു തന്തയെ ഉള്ളൂ. അല്ലാതെ ഇയാളെ പോലെ പല തന്തമാരുടെ സ്വഭാവം ഞാൻ കാണിക്കാറില്ല, ഒറ്റ തന്തയെ എനിക്കുള്ളൂ. പിന്നെ ഇതിനകത്ത് എന്റെ അച്ഛന്റെ പാർട്ടി അതിനെ വരെ കളിയാക്കിയിട്ടുണ്ട്. ഇയാള് ഏതു പാർട്ടിയിൽ ഉള്ള ആളാണ് എന്നൊന്നും എനിക്കറിയില്ല, ഞാനും പൊളിറ്റിക്സിൽ ഉള്ള ആളല്ല അത് ഞാൻ മുൻപും പല ഇന്റർവ്യൂസിലും പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്സ് താല്പര്യമുള്ള ആളല്ല. പക്ഷേ, സ്വന്തം അച്ഛൻ പൊളിറ്റിക്കൽ ഇറങ്ങുമ്പോൾ എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ പോയി സപ്പോർട്ട് ചെയ്യണോ? അച്ഛനും ഞാനും തമ്മിൽ ഒരു രക്തബന്ധം ഉണ്ട്, അപ്പോൾ സ്വന്തം അച്ഛനെ ആണ് ഞാൻ സപ്പോർട്ട് ചെയ്യേണ്ടത്. സ്വന്തം അച്ഛനെ എന്തിന് സപ്പോർട്ട് ചെയ്യുന്നു എന്നാണ് പലരുടെയും ചോദ്യം പിന്നെ ഞാൻ നിങ്ങളുടെ തന്തയെ വന്ന് സപ്പോർട്ട് ചെയ്യണോ? എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുകയാണ്… “