“വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് ലാലേട്ടനോപ്പമുള്ള  അഭിനയം, ” – ഹണി റോസ്
1 min read

“വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് ലാലേട്ടനോപ്പമുള്ള അഭിനയം, ” – ഹണി റോസ്

മോഹൻലാലിന്റെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് മോൺസ്റ്റർ. ഈ ചിത്രത്തിൽ വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയ ഒരു നടിയാണ് ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ തന്നെയായിരുന്നു ഹണി റോസ് എത്തിയിരുന്നത്. മോൺസ്റ്റാറിലെ ഹണി റോസിന്‍റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് ഇതിനോടകം തന്നെ പലരും പറയുകയും ചെയ്തിരുന്നു. മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഹണി ചെയ്തിരിക്കുന്നത്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം എന്നത് തന്നെയായിരുന്നു മോൺസ്റ്റർ എന്ന ചിത്രം പ്രേക്ഷകർക്ക് വലിയൊരു ആരാധന തോന്നാനുള്ള കാരണം. 100 കോടി എന്ന നക്ഷത്രസംഖ്യയിലേക്ക് മലയാള സിനിമ എത്തിച്ച ആദ്യ ചിത്രമാണ് വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ പുലിമുരുകൻ. ഈ ചിത്രത്തിനു ശേഷം ഇരുവരും ഒരുമിച്ചപ്പോൾ അത് പ്രേക്ഷകർക്ക് വളരെ സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആയിരുന്നു എന്നതാണ് സത്യം. മോഹൻലാലിനെ കുറിച്ച് ഹണി പറയുന്നത് ഇങ്ങനെയാണ്.

” മോഹൻലാലിനെ കണ്ട് ഒരുപാട് പഠിക്കാനുണ്ട്. ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹം നൽകുന്നത് നല്ല പിന്തുണയാണ് അദ്ദേഹം നൽകുന്നത്. ഭാമിനി എന്ന കഥാപാത്രം കിട്ടിയത് തന്റെ അനുഗ്രഹമാണ്. ഇങ്ങനെയൊരു വേഷത്തിനു വേണ്ടിയാണ് താൻ ഇത്രയും കാലം കാത്തിരുന്നത്. ചിത്രത്തിലെ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് മോഹൻലാൽ ആയിരുന്നു. ഒരു വലിയ പാരഗ്രാഫ് ഡയലോഗ് ഒക്കെ ഉണ്ടെങ്കിലും അദ്ദേഹം അത് കാണാതെ പഠിക്കുകയും വളരെ വേഗം തന്നെ പറയുകയും ചെയ്യും. നമ്മളൊക്കെ ഒരു ചെറിയ ഡയലോഗ് പോലും കാണാതെ പറയാൻ അപ്പോൾ ബുദ്ധിമുട്ടുകയായിരിക്കും.

പക്ഷേ അദ്ദേഹം എത്ര വലിയ ഡയലോഗ് ആണെങ്കിലും യാതൊരു അസ്വസ്ഥതയും കാണിക്കുക പോലുമില്ല. വഴക്ക് പറയുക പോലും ചെയ്യില്ല. അദ്ദേഹത്തെ കണ്ടു നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്നത് പോലെയാണ് അദ്ദേഹത്തിന് ഒപ്പമുള്ള അഭിനയം എന്ന് പറയുന്നത്. കൂടെയുള്ള ലൈറ്റ് ബോയ് മുതൽ താരങ്ങളെ വരെ പിന്തുണയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ് മോഹൻലാൽ. കൂടി അഭിനയിക്കുന്നവർക്ക് എല്ലാ പിന്തുണയും കൊടുത്ത അവരെ കംഫർട്ടബിൾ ആക്കുന്നതിൽ അദ്ദേഹം മുൻപിലാണ്. എങ്കിൽ മാത്രമേ ആ ഷോട്ട് നന്നായി വരും എന്നാണ് അദ്ദേഹം പറയാറുള്ളത്. അതുകൊണ്ട് തന്നെ എല്ലാ താരങ്ങളോട് അത്തരത്തിലാണ് അദ്ദേഹം ഇടപെടുന്നത് എന്നും മോൺസ്റ്റാറിൽ അഭിനയിച്ചത് ഒരു രസകരമായ അനുഭവമായിരുന്നു എന്നുമൊക്കെ ഹണി കൂട്ടിച്ചേർക്കുന്നു.