Artist

“ലാൽ അങ്കിൾ അച്ഛന് ഉമ്മ കൊടുക്കാനുള്ള സാഹചര്യം സുചി ആന്റി എന്നോട് പറഞ്ഞു. അതിനുശേഷം അച്ഛന് നല്ല ഊർജം ആയിരുന്നു” – വിനീത് ശ്രീനിവാസൻ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച കോമ്പിനേഷനാണ് ശ്രീനിവാസനും മോഹൻലാലും.. ഇരുവരും ഒരുമിച്ച് എത്തുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് അത്രത്തോളം സന്തോഷം ഉണർത്തുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് മഴവിൽ മനോരമയുടെ പരിപാടിയിൽ എത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബിച്ച നിമിഷം എല്ലാവരും അത് വാർത്തയാക്കിയതും, ആ ചിത്രങ്ങൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ ആളുകൾ ഷെയർ ചെയ്തതും. കാരണം മലയാളികളുടെ ഗൃഹാതുരത്വത്തിൽ നിറഞ്ഞു നിൽക്കുന്ന രണ്ടുപേരാണ് ഇവർ. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

 

ആ പരിപാടിക്ക് ശേഷം അച്ഛന് നല്ലൊരു ഊർജ്ജം ഉണ്ടായിരുന്നു. ലാലേട്ടൻ ഉമ്മ വെച്ചപ്പോൾ ഉള്ളിൽ ഭയങ്കര സന്തോഷം തോന്നിയത് ആയി അച്ഛൻ എന്നോട് പറഞ്ഞു. മോഹൻലാലിന് അദ്ദേഹത്തിന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായിരുന്നു. ഉമ്മ കൊടുക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അദ്ദേഹം സുചിത്ര മോഹൻലാലിനോട് പറഞ്ഞതിനെക്കുറിച്ചും വിനീത് പറയുന്നുണ്ട്. അതിന് അടുത്ത ദിവസമായിരുന്നു ഞാൻ അച്ഛനെ കണ്ടത്. മഴവിൽ മനോരമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസമാണ് ഞാൻ ചെന്നൈയിൽ നിന്നും വീട്ടിലേക്ക് പോകുന്നത്. മനോരമയിലെ ചില ആളുകളും സിനിമയിലെ കുറച്ച് ആളുകളും പറഞ്ഞു അച്ഛൻ വന്നിട്ടുണ്ടായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇമോഷണൽ ആയിരുന്നുവെന്നും ഒക്കെ. അവർ എന്നോട് പറഞ്ഞതിനുശേഷം സുജി ആന്റി എന്നെ വിളിച്ചിരുന്നു.

അച്ഛനെ കണ്ടപ്പോൾ അദ്ദേഹത്തിന് ഭയങ്കര സന്തോഷമായെന്നും പെട്ടെന്ന് എന്താണെന്ന് ചെയ്യേണ്ടത് എന്ന് അറിയാതെ വന്ന നിമിഷമാണ് അദ്ദേഹം അച്ഛനെയും ഉമ്മ വച്ചത് എന്നുമാണ് എന്നോട് പറഞ്ഞത്. ഭയങ്കര ഇമോഷണൽ ആയിട്ടാണ് ഈ കാര്യം പറഞ്ഞതെന്നും സുജി ആന്റി പറഞ്ഞു. അങ്ങനെ അവിടുന്ന് ഒക്കെ കുറച്ചു കാര്യങ്ങൾ മാത്രം അറിഞ്ഞാണ് ഞാൻ വീട്ടിലേക്ക് എത്തുന്നത്. വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്താണ് തോന്നിയത് എന്ന് ഞാൻ അച്ഛനോട് തന്നെ ചോദിക്കുകയായിരുന്നു ചെയ്തത്. കുറെ ആളുകൾക്കിടയിൽ പോയപ്പോൾ ഉള്ളിൽ നിന്നും ഭയങ്കര സന്തോഷം തോന്നിയതും ഇത്രയും നാൾ ജോലി ചെയ്ത കുറെ ആളുകൾ ആയിരുന്നുവല്ലോ അവിടെ ഉണ്ടായിരുന്നത് എന്നും, അതാണ് അച്ഛന്റെ ലോകം എന്നുമൊക്കെയായിരുന്നു വിനീത് പറയുന്നത്. അച്ഛന് ജൈവകൃഷി ഇഷ്ടമാണ് അതിനു പുറകെ പോകുമെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിൽ എപ്പോഴും സിനിമ തന്നെയാണ് ഉള്ളത്. ആ ഒരു ചുറ്റുപാടിൽ എത്തിയപ്പോൾ അത് വല്ലാത്ത സന്തോഷം അദ്ദേഹത്തിന് നൽകി. അവിടെ എല്ലാവരും ഉണ്ടായിരുന്നതായും, അച്ഛനെ നല്ലോണം ടെക്ക് കെയർ ചെയ്തു എന്നുമൊക്കെ അച്ഛൻ പറഞ്ഞു. ആ പരിപാടിക്ക് ശേഷം വീട്ടിലെത്തിയ അച്ഛന് ഒരു പ്രത്യേക ഊർജ്ജം ആയിരുന്നു ഉണ്ടായത്.