തിയേറ്ററിലെത്തിയത് 76 സിനിമകൾ വിജയിച്ചത് ആറെണ്ണം മാത്രം! നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടത്തിൽ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ
1 min read

തിയേറ്ററിലെത്തിയത് 76 സിനിമകൾ വിജയിച്ചത് ആറെണ്ണം മാത്രം! നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടത്തിൽ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ

മലയാള സിനിമ ലോകം ഇപ്പോൾ വ്യാവസായികമായി മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഇറക്കുന്ന സിനിമകളായ  കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ ഒഴികെ തിയേറ്ററിലെത്തിയ പല ചിത്രങ്ങളും മികച്ച വിജയം കരസ്ഥമാക്കി ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.  ബോക്സ് ഓഫീസിൽ പലചിത്രങ്ങളും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്ന അവസ്ഥയാണ് നാം കണ്ടിട്ടുള്ളത്.  ഇപ്പോഴത്തെ പ്രൊഡ്യൂസർ അസോസിയേഷൻ തന്നെ 2022 പകുതിയായപ്പോൾ തങ്ങൾ നേരിടുന്ന സന്ധികളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഈ വർഷം ഇതുവരെ 76 ചിത്രങ്ങൾ ഓളം ആണ് തിയേറ്ററിലെത്തിയത് എന്നാൽ അതിൽ വെറും ആറു ചിത്രങ്ങൾ മാത്രമാണ് സാമ്പത്തികമായി വിജയം കൈവരിക്കാൻ സാധിച്ചത്.

നിർമ്മാതാക്കളുടെ സംഘടനയുടെ നേതൃനിരയിൽ ഉള്ള നിർമ്മാതാവ് എം രഞ്ജിത്ത് ആണ് ഈ കാര്യങ്ങളൊക്കെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ധാരാളം സിനിമകൾ ഇപ്പോൾ റിലീസ് ചെയ്യുന്നുണ്ടെങ്കിലും പലതും സാമ്പത്തികമായി നഷ്ടങ്ങൾ ഉണ്ടാക്കുന്നവയാണ്. കനത്ത പരാജയം ആണ് ഓരോ നിർമാതാക്കളും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് 50% നിർമാതാക്കളും ഇപ്പോൾ മുൻപോട്ടു വരാൻ പറ്റാത്ത സാഹചര്യത്തോടെ ആണ് പോകുന്നത്. തിയേറ്ററിൽ വലിയ വിജയങ്ങൾ സ്വന്തം ആകാത്ത പല താരങ്ങളും അവരുടെ പ്രതിഫലത്തുകയും മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം കൂടെ വന്നിരിക്കുകയാണെന്ന് നിർമാതാവായ രഞ്ജിത്ത് പറഞ്ഞു.

ഓൺലൈൻ  പ്ലാറ്റ്ഫോമുകളിൽ ആണ് ഇപ്പോൾ കൂടുതൽ സിനിമകളും എത്തുന്നത് എന്നാൽ ആ ഘട്ടത്തിൽ നിന്നും തിയറ്ററിലേക്ക് ആളുകൾ എത്തിക്കുന്ന ഒരു സംവിധാനം അത്യാവശ്യമായി വേണ്ടത് തന്നെയാണെന്നും നല്ല സിനിമകൾ തിയേറ്ററിൽ ഇടേണ്ടത് ഈ ഘട്ടത്തിൽ ആവശ്യമായ കാര്യമാണെന്ന് കൂട്ടിച്ചേർത്തു.കൂടാതെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഉണ്ടായ വര്‍ദ്ധനവും തിയേറ്ററുകളിൽ സാരമായി ബാധിക്കുന്നുണ്ട്.  സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മ പർവ്വം, ജനഗണമന, ജോ ആൻഡ് ജോ, കടുവ എന്നിവയാണ് ഈ വർഷം അത്യാവശ്യം ആളു കയറിയ സിനിമ അതുകൊണ്ടുതന്നെ ഒടി ടി പ്ലാറ്റ്ഫോമിലേക്ക് സിനിമ റിലീസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് സാധാരണ ആളുകൾ പോലും തിയേറ്ററിൽ നിന്നും സിനിമ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലേക്ക്  വരാനാണ് കാത്തിരിക്കുന്നത്.