21 Jan, 2025
1 min read

പ്രേക്ഷകർക്ക് ഏഷ്യാനെറ്റിന്റെ വിഷുകൈനീട്ടമായി ‘മരയ്ക്കാര്‍ : അറബികടലിന്റെ സിംഹം’; സംപ്രേഷണ സമയം പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാര്‍;അറബിക്കടലിന്റെ സിംഹം’. വന്‍ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ചിത്രം എത്തുകയാണ്. വിഷുദിനമായ ഏപ്രില്‍ 15 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഏഷ്യാനെറ്റിലാണ് ചിത്രം സംപ്രേക്ഷണം ചെയ്യുക. വലിയ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള ചിത്രമാണ് മരയ്ക്കാര്‍. വിഷു ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന കുടുംബാംഗങ്ങളുടെ മുന്നിലേയ്ക്കാണ് ഏഷ്യാനെറ്റ് ചിത്രം എത്തിയ്ക്കുന്നത്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി […]

1 min read

‘ബ്രോ ഡാഡി’ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല..!! ; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ഹോട്ട് സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെ്തത്. സഹോദരന്റെ പ്രസരിപ്പോടെ തകര്‍ത്തഭിനയിച്ച മോഹന്‍ലാലിന്റെ അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കല്യാണി പ്രിയദര്‍ശന്‍, നടി മീന, ലാലു അലക്‌സ് തുടങ്ങിയവരെല്ലാം ചിത്രത്തിലെ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു. ബ്രോ ഡാഡി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ അല്ല എന്നാണ് […]

1 min read

കൈ വേദനിച്ചാലും കഥാപാത്രത്തെ വിടാതെ ലാലേട്ടന്റെ മാസ്സ് അഭിനയം; വൈറലായി ആറാട്ടിലെ രംഗം

ബി ഉണ്ണികൃഷ്ണ്‍ സംവിധാനം ചെയ്ത് തീയറ്ററുകള്‍ ഇളക്കി മറിച്ച മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ്സ് രംഗങ്ങളും ഫൈറ്റ് സീക്വന്‍സുകളും കൊണ്ട് ചിത്രം വളരെ ശ്രദ്ധപിടിച്ചുപറ്റി. നീണ്ട കാലത്തെ അഭിനയ ജീവിതത്തില്‍ അതി മനോഹരമായി കഥാപാത്രങ്ങളെ സസൂഷ്മം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലും മറ്റ് ലൈവ് അവതരണങ്ങളിലും എല്ലാം ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അഭിനയത്തിനിടയില്‍ വന്ന് പോകുന്ന ചെറിയ തെറ്റുകളും അബദ്ധങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എല്ലാം തന്മയത്വത്തോടെ […]

1 min read

എമ്പുരാൻ LOADING!! ; ലൂസിഫറിന്റെ തിരിച്ചുവരവ് ഉടനെന്ന് സൂചന നൽകി പൃഥ്വിരാജ്

ലൂസിഫര്‍ എന്ന ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കിടിലന്‍ കഥാപാത്രം മലയാളിയ്ക്ക് മറക്കാനാകില്ല. പൃഥ്വിരാജ് നടനില്‍ നിന്ന് സംവിധായകന്‍ എന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് എത്തിയ സിനിമകൂടിയായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്. ലാലേട്ടന്റെ മരണമാസ്സ് പെര്‍ഫോര്‍മന്‍സാണ് തീയറ്ററുകളില്‍ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം പതിപ്പാത എമ്പുറാനിന്റെ അപ്‌ഡേഷന്‍ പങ്ക് വെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. നിങ്ങളുടെ ഏറ്റവും ഉന്നതമായി നിമിഷത്തില്‍ കരുതിയിരിക്കുക. അപ്പോഴായിരിക്കും നിങ്ങള്‍ക്കായ് ചെകുത്താന്‍ എത്തുക എന്ന […]

1 min read

‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ

മലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം […]

1 min read

“ലാലേട്ടന് വേണ്ടി ഫാന്‍ഫൈറ്റ് നടത്തിയിട്ടുണ്ട്, സിനിമയില്‍ വന്നത് പോലും ലാലേട്ടനെ കണ്ട്”: നടൻ ഷൈൻ ടോം ചാക്കോ

താന്‍ ലാലേട്ടന്റെ കട്ട ഫാനാണെന്നും സിനിമകളിലേയ്ക്ക് തന്നെ ആകര്‍ഷിപ്പിച്ചതും അദ്ദേഹമാണെന്നും ഷൈന്‍ ടോം ചാക്കോ. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈന്‍ മോഹന്‍ലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. സിനിമ കണ്ടു തുടങ്ങുന്ന കാലം മുതല്‍ മോഹന്‍ലാലാണ് ഹീറോ. അദ്ദേഹത്തിന്റെ കളിയും ചിരിയും പാട്ടും ബഹളവും കോമഡിയുമൊക്കെ ആയിട്ടുള്ള അഭിനയം കൊച്ചു കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുന്നതാണ്. കുട്ടികള്‍ പെട്ടെന്നു തന്നെ ലാലേട്ടന്‍ ഫാന്‍ ആകുന്നു. കുട്ടിയായിരുന്നപ്പോള്‍ തനിയ്ക്കും ഇതേ അനുഭവം തന്നെയായിരുന്നു എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. […]

1 min read

‘നടൻ മോഹല്‍ലാലിന് പണി കൊടുക്കാൻ രംഗത്തിറക്കി’; മദൻലാലിന് പിന്നീട് സംഭവിച്ചത്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനോട് ഏറെ സാദൃശ്യമുള്ള നടനാണ് മദന്‍ലാല്‍. വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കല്‍പ്പന തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പക്ഷേ, തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മദന്‍ലാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ. ആട്ടക്കലാശം എന്ന ചിത്രത്തിന്റെ ആഘോഷത്തില്‍ നില്‍ക്കുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്ക് […]

1 min read

‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്‍, മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. അത്തരത്തില്‍ അദ്ദേഹത്തിനോടുള്ള ആരാധന എത്ര വലുതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈറ്റ്‌മെന്‍ എന്റര്‍ടെയ്ന്‍മെന്റില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഗീത് ആര്‍ […]

1 min read

‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]

1 min read

“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ

ഇന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ […]