21 Jan, 2025
1 min read

“മണിച്ചിത്രത്താഴിൽ ഗംഗയെ ഡമ്മിയാക്കി സണ്ണി ചികിത്സിച്ചത് ശ്രീദേവിയെ ആയിക്കൂടെ?” ; വൈറലായി പ്രേക്ഷകൻ്റെ സംശയം

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം   എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്.. വീണ്ടും പോസ്റ്റ്‌ ചെയുന്നു എന്ന് മാത്രം… മണിച്ചിത്രതാഴ് എന്ന സിനിമയിൽ ഗംഗയുടെ അപരവ്യക്തിത്വം ആയിട്ട് നാഗവല്ലിയെ നമ്മൾ മനസിലാക്കുമ്പോൾ, […]

1 min read

‘സൂര്യ എല്‍ 360യിൽ പാർട്ട്‌ അല്ല, ടെൻഷൻ തരരുത്’ ; തരുൺ മൂർത്തിയുടെ പോസ്റ്റ് വൈറൽ

മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍ 360. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. നിലവില്‍ ഷൂട്ടിന് ഒരു ബ്രേക് നല്‍കിയിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടേത് തന്നെയാണ് പോസ്റ്റ്. നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. “പിറന്നാള്‍ ആശംസകള്‍ സൂര്യ സര്‍. സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച”, […]

1 min read

‘നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്‍ന്റെ പടത്തിന് ആയിരിക്കും ‘ ; കുറിപ്പ് 

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നുവെന്നും ചിത്രീകരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്‍ വിജയം നേടിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ […]

1 min read

”മമ്മൂട്ടി എന്ന നടന്‍ ഇനിയും നന്നായിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും” ; കുറിപ്പ് വൈറല്‍

അഭിനയം പോലെ ഒരു നടന്റെ ജീവിതത്തിന്റെ ഭാഗമാണ് അഭിമുഖങ്ങളും. മലയാളി കാത്തിരുന്നു വായിച്ചതും കണ്ടതുമായ എത്രയെത്ര മമ്മൂട്ടി അഭിമുഖങ്ങള്‍. ഒരു വക്കീലിനെ പോലെ മമ്മൂട്ടി വാധിക്കുന്നതും, സാഹിത്യത്തെ സ്‌നേഹിക്കുന്ന ഒരു നടന്റെ ഭാഷാശുദ്ധിയോടെ സംസാരിക്കുന്നതും ഒരു വല്ല്യേട്ടന്റെ കരുതലോടെ ചുറ്റുമ്മുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതുമെല്ലാം മമ്മൂട്ടിയുടെ അഭിമുഖങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിമുഖങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ സിനിമ സംബന്ധിയായി ഇതുവരെ ഉണ്ടായിട്ടുള്ള ഇന്റര്‍വ്യൂകളില്‍, അല്ലെങ്കില്‍ ഇനിയും ഉണ്ടാകുവാന്‍ ഇടയുള്ളവയിലൊക്കെ തന്നെ […]

1 min read

‘ഹേറ്റേഴ്‌സിന്റെ ഈ കരച്ചില്‍ കാണാന്‍ തന്നെ ആണോ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്യുന്നേ എന്ന് തോന്നാറുണ്ട് പലപ്പോഴും’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് തുടരുകയാണ്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. ഇപ്പോഴിതാ […]

1 min read

‘ഇനി തീയറ്ററില്‍ തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ മമ്മൂക്കയുടെ സിബിഐ 5 വരണം’ ; മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വൈറല്‍

അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം വന്‍ ഹിറ്റായിരുന്നു മലയാള സിനിമയ്ക്ക് നല്‍കിയത്. പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി […]

1 min read

“മോഹന്‍ലാലിന്റെ എല്ലാ സിനിമകളും എക്കാലവും സർഗ്ഗ വസന്തങ്ങളാണ്” ; കുറിപ്പ് #viral

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പ്രയാണം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങളായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ പേജില്‍ മോഹന്‍ലാലിനെകുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലോചിതങ്ങളയ മാറ്റങ്ങളുടെ […]

1 min read

‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ്ഓഫീസ് ഹിറ്റുകളെ ഭേദിച്ച് മുന്നേറുകയാണ്. നാല് ദിവസംകൊണ്ട് നേടിയത് എട്ട് കോടിയ്ക്ക് മുകളിലാണ്. ‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ നേടിയ റെക്കോര്‍ഡുകള്‍ ആണ് ഭീഷ്മപര്‍വ്വം മറികടന്നിരിക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ […]

1 min read

“തീയേറ്ററുകളിലെ വൻജനാവലി അവശേഷിക്കുന്ന കഥ പറയും”: മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമ കണ്ട് സന്ദീപ് ദാസ് എഴുതുന്നു

പ്രേക്ഷകരുടെ മനസ് കീഴടക്കി ഇതിനോടകം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ഭീഷമ പർവ്വം . ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ തിയേറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ ബിഗ് ബി ‘ . 14 […]