‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ
1 min read

‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ

മല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ്ഓഫീസ് ഹിറ്റുകളെ ഭേദിച്ച് മുന്നേറുകയാണ്. നാല് ദിവസംകൊണ്ട് നേടിയത് എട്ട് കോടിയ്ക്ക് മുകളിലാണ്. ‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ നേടിയ റെക്കോര്‍ഡുകള്‍ ആണ് ഭീഷ്മപര്‍വ്വം മറികടന്നിരിക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതംനല്‍കിയത്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎം എല്ലാം പൊളിച്ചടുക്കിയെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ അമ്പത്‌കോടി നേടിയ ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് ഭീഷ്മപര്‍വ്വം.

ഇപ്പോഴിതാ ഭീഷ്മ പര്‍വത്തെക്കുറിച്ച് സൂരജ് റഹ്‌മാന്‍ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫെയ്‌സ്ബുക്കിലെ സിനിപൈല്‍ എന്ന ഗ്രൂപ്പിലാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. പലതരം അഭിപ്രായങ്ങള്‍ ആണ് സിനിമയെക്കുറിച്ച് വരുന്നത്. അതിനിടയിലാണ് ഈ കുറിപ്പ് ശ്രദ്ധ നേടുന്നത്. സ്ഥിരം ശൈലിയില്‍ നിന്നും മാറി മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ ഇടം നല്‍കികൊടുത്ത ഒരു ചിത്രമാണ് ഭീഷ്മ പര്‍വ്വമെന്നും അതിനി കണക്കുപിള്ളക്കാണേലും പള്ളീലച്ഛനാണേലും.. അത് തന്നെയാണ് മമ്മൂട്ടിയുടെ മൈക്കില്‍ എന്ന കാരക്റ്ററിനു ലഭിച്ച ഹയ്ക്ക്. ഒരു സ്ഥിരം കൊലകൊല്ലി മാസല്ല അയാള്‍ അവിടെ കാണിച്ചതെന്നും സൂരജ് കുറിപ്പില്‍ പറയുന്നു.

ദേവാസുരവും ആറാം തമ്പുരാനുമെല്ലാം ബോക്‌സ് ഓഫീസ് തകര്‍ത്തടുക്കിയ ഹിറ്റ് ചിത്രങ്ങളാണ്. എന്നാല്‍ ഇന്ന് ആ ചിത്രങ്ങള്‍ തിയേറ്ററില്‍ ഇറങ്ങിയാല്‍ പൊട്ടി കൊട്ടയിലാകുമെന്നും സൂരജ് അഭിപ്രായപ്പെടുന്നു. എന്നാല്‍ സ്ഫടികവും, ചെങ്കോലും നാളെയെന്നല്ല എന്ന് ഇറങ്ങിയാലും അന്നത്തേക്കാളും കളക്ഷന്‍ നേടുമെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ തന്നെ ദി കിങ്ങും, ഹിറ്റ്‌ലറും ഇപ്പൊ ഇറങ്ങിയാല്‍ ഒരു മനുഷ്യന്‍ തിരിഞ്ഞു നോക്കില്ല. അതേസമയം ബിഗ് ബി, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളൊക്കെ എപ്പോഴും തിയേറ്ററില്‍ ഓളം സൃഷ്ടിക്കുക തന്നെ ചെയ്യും.

സിനിമാ പ്രേക്ഷകരില്‍ വന്ന ചിന്താഗതിയുടെ മാറ്റമാണ് ഇതിനെല്ലാം കാരണം. പൊളിറ്റിക്കല്‍ അവെര്‍നെസ്സ് എന്ന് പറയാം. അമല്‍ നീരദിന്റെ സിനിമകളും പശ്ചാത്തലവും ഫ്രേമുമെല്ലാം എല്ലാക്കാലത്തും മൈലേജ് സൃഷ്ടിക്കുന്ന ഒന്നാണ്. അതില്‍ തന്നെ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഒപ്പം ഭീഷ്മ വരില്ലെങ്കിലും പടം ഒരു ഒന്നൊന്നര പടമാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.

മമ്മൂട്ടിക്കൊപ്പം അജാസായി സൗബിനും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. സിനിമക്ക് ഒരു നാച്ചുറല്‍ ഫീല്‍ കിട്ടിയതിന് കാരണവും അതാണ്. എന്നാല്‍ ഇതിന്റെ എല്ലാം വിജയം ഒരൊറ്റ ആളുടേതാണ്. അമല്‍ നീരദ് തന്നെയാണ് സിനിമയുടെ വിജയം. പൂര്‍ണ്ണമായും ഭീഷ്മപര്‍വ്വം അദ്ദേഹത്തിന്റെ പടമാണ്. അമല്‍ നീരദ് കുറച്ച് മനുഷ്യരെവെച്ച് ക്യാമറയ്ക്ക് മുന്നില്‍ കാണിച്ച ഫ്രീഡം തന്നെയാണ് ഈ സിനിമയുടെ പൂര്‍ണ വിജയത്തിന് പിന്നില്‍ ഉള്ളത്.

അഞ്ച് ഇഞ്ചുള്ള ഒരു മൊബൈല്‍ ഫോണും വെച്ച് ഒരു സിനിമ തന്നെ ആഡാര്‍ പെര്‍ഫെക്ഷനോടുകൂടി റീ ഷൂട്ട് ചെയ്ത് ഒര്‍ജിനല്‍ ഏതാ റീ ടേക്ക് ഏതാണെന്നു തിരിച്ചറിയാന്‍ പറ്റാത്തവിധം പണിയെടുക്കുന്ന പിള്ളേരുള്ള നാടാണ് ഇപ്പൊ നമ്മുടേതെന്നും അവിടെ ഒരു പടം തരംഗം സൃഷ്ടിക്കുന്നത് ചെറിയ കാര്യമല്ലെന്നും കുറിപ്പില്‍ പറയുന്നു. അവരോട് ഇനി എത്ര എഡിറ്റിംഗ് അറിയാമോ സ്‌ക്രിപ്റ്റ് എഴുതാന്‍ അറിയാമോ എന്നൊക്കെ ചോദിച്ചാലും ഷോട്ടുകള്‍ നല്ലതല്ലെങ്കില്‍ അവരത് എടുത്ത് താളിക്കും. നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചാണ് സൂരജ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.