‘ഇനി തീയറ്ററില്‍  തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ മമ്മൂക്കയുടെ സിബിഐ 5 വരണം’ ; മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വൈറല്‍
1 min read

‘ഇനി തീയറ്ററില്‍ തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ മമ്മൂക്കയുടെ സിബിഐ 5 വരണം’ ; മമ്മൂട്ടി ആരാധകന്റെ കുറിപ്പ് വൈറല്‍

മല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം വന്‍ ഹിറ്റായിരുന്നു മലയാള സിനിമയ്ക്ക് നല്‍കിയത്. പ്രഖ്യാപന ദിവസം മുതല്‍ റിലീസ് ദിനം വരെ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഭീഷ്മപര്‍വ്വം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയത്. കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തമാണ്.

മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍ നിരവധിയാണ്. ഇതില്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ5 ദ ബ്രെയിന്‍. ഇപ്പോഴിതാ മമ്മൂട്ടി ആരാധകനായ മിഥുന്‍ മോഹന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വന്‍ ഹൈപ്പില്‍ ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് ഇപ്പാള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് വലിയ ലാഭം ഉണ്ടാക്കി തന്ന ചിത്രം ഭീഷ്മയാണെന്നും ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ5 ദ ബ്രെയിന്‍ എന്ന ചിത്രമായിരിക്കും അടുത്തതായി തിയേറ്റര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കി തരുന്ന ചിത്രമെന്നും മിഥുന്‍ കുറിപ്പില്‍ പറയുന്നു.

രാജമൗലിയുടെ RRR വന്നു , പ്രഭാസിന്റെ രാധേ ശ്യാം വന്നു, സൂര്യയുടെ ET വന്നു ഇപ്പൊ വിജയുടെ ബീസ്റ്റും വന്ന് ബെട്ടി ഇട്ട ബായ തണ്ട് പോലെ ആയ സ്ഥിതിക്ക് അന്യ ഭാഷ ചിത്രങ്ങള്‍ക്ക്ഉം മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും അകമഴിഞ്ഞ് സപ്പോര്‍ട്ട് കൊടുത്ത് മമ്മൂട്ടി ചിത്രങ്ങളെ മൈന്‍ഡ് ചെയ്യാതെ മൂലക്ക് ആക്കി ഇവരെയൊക്കെ പൊക്കി പിടിച്ച് നടന്ന ഇവിടുത്തെ തീയറ്റര്‍ ഉടമകള്‍ക്ക് ഒന്ന് പൊട്ടി കരയണമെന്ന് ഇപ്പൊ തോന്നുന്നുണ്ടാകുമെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

ഈ പറഞ്ഞ വമ്പന്‍ അന്യ ഭാഷ പടങ്ങളെ ഒക്കെ പ്രതീക്ഷിച്ചു കോവിഡിന് ശേഷം 100% ഓക്ള്‍പെന്‍സിയുമായി തീയറ്റര്‍ തുറന്ന തീയറ്റര്‍ ഉടമകള്‍ ഇപ്പൊ ആലോചിക്കുന്നുണ്ടായിരിക്കും മമ്മൂട്ടിയുടെ ഭീഷ്മ കൂടി വന്നില്ലായിരുന്നങ്കില്‍ ഞങ്ങടെ സ്ഥിതി എന്താകുമെന്ന്?? ഈ പടങ്ങള്‍ എല്ലാം വരി വരിയായി ഇവിടെ പൊട്ടി തകര്‍ന്നുവെങ്കിലും ഭീഷ്മക്ക് കിട്ടിയ ലാഭം മാത്രം മതി ഇവിടുത്തെ തീയറ്റര്‍കാര്‍ക്ക് കുറച്ച് നാളെത്തേക്ക് പിടിച്ച് നിക്കാന്‍.. ഇനി വരുന്ന KGF2 ഉം കേരളത്തില്‍ വലിയ രീതിയില്‍ ഉള്ള ഇമ്പാക്ട് ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും മിഥുന്‍ കുറിപ്പില്‍ പറയുന്നു.

കടത്തില്‍ മുങ്ങി കിടന്ന് ആത്മഹത്യയുടെ വക്കിലെത്തിയ തീയറ്റര്‍ ഉടമകളെ ഒറ്റ പടം കൊണ്ട് താങ്ങി നിര്‍ത്തിയ ഈ മനുഷ്യനെ തീയറ്റര്‍ ഉടമകള്‍ ദൈവം എന്ന് വിളിക്കുക അല്ല ചെയ്യേണ്ടത്, മറിച്ച് തങ്ങളെ കടക്കെണിയില്‍ നിന്ന് കര കയറ്റിയ ഇങേരുടെ ഒരു ഫോട്ടോ പൂജമുറിയില്‍ ഇരിക്കുന്ന ദൈവങ്ങള്‍ക്കൊപ്പം വെച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രത്യേകിച്ച് ലിബര്‍ട്ടി ബഷീറും, മുക്കത്തെ ഷിംജി പിസിയെയും പോലുള്ളവര്‍. മറ്റുള്ളവരെ താങ്ങി അവരെ പൊക്കി കൊണ്ട് നടക്കുന്നവര്‍ ഒന്നോര്‍ക്കുക.. കയ്യില്‍ സ്വര്‍ണത്തിന്റെ ഖനി ഇരുന്നിട്ട് ആണ് നിങ്ങള്‍ എവിടെയോ കിടക്കുന്ന വെള്ളി ഖനി പൊക്കി പിടിച്ച് നടക്കുന്നതെന്ന്. ഇനി തീയറ്ററില്‍ ഒരു പൂരം നടക്കണേല്‍, തീയേറ്റര്‍കാര്‍ക്ക് ചാകര കിട്ടണേല്‍ ഇങ്ങേരുടെ തന്നെ സിബിഐ 5 വരണം. ഇപ്പൊ ഉണ്ടായ നഷ്ടം നിങ്ങള്‍ക്ക് രണ്ടിരട്ടി ആയി അയ്യര്‍ നിങ്ങടെ മുന്നില്‍ തന്നെ കൊണ്ട് തരുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

സിബിഐ അഞ്ചാം ഭാഗത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ന്‍. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ജഗതി, മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും.