“മോഹന്‍ലാലിന്റെ എല്ലാ സിനിമകളും എക്കാലവും സർഗ്ഗ വസന്തങ്ങളാണ്” ; കുറിപ്പ് #viral
1 min read

“മോഹന്‍ലാലിന്റെ എല്ലാ സിനിമകളും എക്കാലവും സർഗ്ഗ വസന്തങ്ങളാണ്” ; കുറിപ്പ് #viral

ലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിന്റെ പ്രയാണം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങളായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്.

ഇപ്പോഴിതാ ഒരു പ്രമുഖ പേജില്‍ മോഹന്‍ലാലിനെകുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. കാലോചിതങ്ങളയ മാറ്റങ്ങളുടെ കുത്തൊഴുക്കിലും അടിപതറാതെ മാറ്റങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ട് മഹാനടന്റെ സിംഹാസനം ഇന്നും അലങ്കരിക്കുന്ന മോഹന്‍ലാലിന് നാല് പതിറ്റാണ്ടിലേറെയായി നീണ്ടുനില്‍ക്കുന്ന സിനിമാ ചരിത്രമുണ്ടെന്ന് എഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്. മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും എക്കാലവും സര്‍ഗവസന്തങ്ങളാണ്. മോഹന്‍ലാലിന്റെ ചിത്രങ്ങളെയും അദ്ദേഹത്തിനേയും ആരാധിക്കാത്തവരായും ആഘോഷിക്കാത്തവരായും ആരും തന്നെ ഇന്നത്തെക്കാലത്ത് ഉണ്ടാവില്ല.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ കൈകാര്യംചെയ്ത കഥാപാത്രം അതിക്രൂരനായ എന്നാല്‍ ക്രൂരനല്ലാത്തതും പ്രതിനായകനുമൊക്കെയായ സങ്കീര്‍ണമായ ഒരു കഥാപാത്രമായിട്ടായിരുന്നു. നടന്‍, പിന്നണി ഗായകന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ചലച്ചിത്ര വിതരണക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ സിനിമാ സംഭാവനകള്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് 2001ല്‍ പത്മശ്രീ നല്‍കിയും 2019ല്‍ ഇന്ത്യയിലെ നാലാമത്തെയും മൂന്നാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 2009-ല്‍, ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നടനുമാണ് മോഹന്‍ലാല്‍.

രാജവിന്റെ മകനിലെ ശക്തനായ കേന്ദ്രകഥാപാത്രത്തിലുടെ പ്രേക്ഷമനസ്സുകളിലിടംപിടിച്ച മോഹന്‍ലാലെന്ന നടന്‍ സിനിമാ പ്രേമികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന വ്യക്തിയാണ്. മോഹന്‍ലാല്‍ എറ്റെടുത്തിട്ടുള്ള മിക്ക വേഷങ്ങളും സാമൂഹ്യപ്രതിബദ്ധയുടെ നേര്‍ക്കാഴ്ചകളാണ്. അതുകൊണ്ട്തന്നെ അനുകരണീയരുടെ എണ്ണവും കൂടുതലാണ്. ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ വിവിധ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. തിരസ്‌കരിക്കപ്പെട്ടവരുടെയും അശരണരുടെയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി മോഹന്‍ലാല്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ വിശ്വശാന്തി ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യത്തെ 70 എം.എം ചിത്രമായ പടയോട്ടം ആയിരുന്നു മോഹന്‍ലലിന്റെ ആദ്യത്തെ പോസിറ്റീവ് റോള്‍. 1984ല്‍ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലെ അഭിനയത്തിലൂടെ മോഹന്‍ലാലിനെ ജനപ്രിയനാക്കിയെന്നും സിന്ധൂര മേഘം എന്ന ഗാനം ആദ്യമായി ആലപിച്ച് ഗാനരംഗത്തേക്കും ചുവടുവെച്ച താരമാണ് മോഹന്‍ലാലെന്നും കുറിപ്പില്‍ പറയുന്നു. 1990ല്‍ മോഹന്‍ലാല്‍ പ്രണവം ആര്‍ട്‌സ് എന്ന സ്വന്തം ചലച്ചിത്ര നിര്‍മ്മാണ കമ്പനി സ്ഥാപിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയാണ് പ്രണവം ആര്‍ട്‌സ് നിര്‍മ്മാണ കമ്പനിയുടെ ആദ്യത്തെ സിനിമ. ഒന്നു മാത്രം പറഞ്ഞു നിര്‍ത്താം ഏത് വേഷവും, ഭാവവുമെല്ലാം ആ സര്‍ഗ്ഗാത്മകതയ്ക്കു മുമ്പില്‍ നിസ്സാരമാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.