‘നടൻ ദിലീപിന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ മാഡം ആര്? ഒരു പ്രശസ്ത തിരക്കഥാകൃത്തിന്റെ മുൻ ഭാര്യയോ?’ : ചുരുളഴിച്ച് ബൈജു കൊട്ടാരക്കര
1 min read

‘നടൻ ദിലീപിന്റെ രഹസ്യ സൂക്ഷിപ്പുകാരിയായ മാഡം ആര്? ഒരു പ്രശസ്ത തിരക്കഥാകൃത്തിന്റെ മുൻ ഭാര്യയോ?’ : ചുരുളഴിച്ച് ബൈജു കൊട്ടാരക്കര

2017 ഫെബ്രുവരിയില്‍ 17നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ, ഏറെ പ്രചാരം നേടിയ സംഭവമായിരുന്നു അത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ആക്രമിക്കാനെത്തിയവര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം കരുതിയ കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി.പിന്നീട് അന്വേഷണം പുരോഗമിക്കവെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം താരം പുറത്തിറങ്ങുകയും ചെയ്തു.

കേസിന്റെ തുടക്കം മുതല്‍ തന്നെ ഒരു മാഡം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ അദൃശ്യ ആയി തുടരുന്ന മാഡത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര. മാഡം ഒരു തിരകഥാകൃത്തിന്റെ മുന്‍ ഭാര്യയാണെന്നാണ് അദ്ദേഹം പറയുന്നത്. മാഡത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സായ് ശങ്കറില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നും ദിലീപിന്റെ ഫോണിലെ 12 നമ്പറുകളുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നും ബൈജു പറയുന്നു.

1985-90 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് വളരെ സാധാരണക്കാരിയായ ഒരു യുവതി ഉണ്ടായിരുന്നു. ഇവരും കൂടുംബവും ഒരു സ്ഥലത്ത് താമസിക്കുകയായിരുന്നു. ഈ യുവതിയുടെ ഭര്‍ത്താവ് നല്ല പോലെ തിരക്കഥ എഴുതുന്ന ആളായിരുന്നു. നോവലും മാന്ത്രിക നോവലുകളും എല്ലാം ഇയാള്‍ എഴുതാറുണ്ടായിരുന്നു. പിന്നീട് ടെലിവിഷന്‍ ചാനലുകളിലെ സീരിയല്‍ നിര്‍മാതാക്കളില്‍ നിന്ന് കരാറെടുത്ത്, പരസ്യം പിടിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങുന്ന ഒരു സംവിധാനം ആരംഭിച്ചു. ഗ്രീന്‍ ടിവി എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ പണം വന്നതോടെ ഈ യുവതി അവരുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും ബൈജു വ്യക്തമാക്കുന്നു.

ആലപ്പുഴക്കാരനായ ഒരു ജ്വല്ലറി ഉടമയില്‍ നിന്നും കോടികള്‍ വാങ്ങുകയും തിരിച്ചുനല്‍കാനായില്ലെന്നുമുള്ള വാര്‍ത്തകള്‍ ഒരിടയ്ക്ക് പുറത്തുവന്നിരുന്നു. ഇയാള്‍ തിരക്കഥ എഴുതിയ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരനാണ് ഈ വ്യക്തി. ഇയാളുടെ മുന്‍ ഭാര്യ ആണ് മാഡം. സീരിയലുകളുടേയും സിനിമകളുടേയും നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഇവര്‍ അങ്ങനയായിരുന്നു ദിലീപുമായി സൗഹൃദത്തിലായത്. ദിലീപിന്റെ എല്ലാ കാര്യങ്ങളും ഇവര്‍ നോക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ വലയില്‍ ഇവരും വീണു. മണിക്കൂറുകളോളം ഇവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും കിട്ടിയിട്ടുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

പ്രത്യേകിച്ച് പറയത്തക്ക ഒരു ജോലിയും ഇല്ലാതിരുന്ന ഇവര്‍ കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് കോടികളാണ് ഉണ്ടാക്കിയത്. മൂന്നറില്‍ റിസോര്‍ട്ടുകളും ബിസിനസ് സ്ഥാപനങ്ങളും സീരിയല്‍ നിര്‍മ്മാണവുമെല്ലാം ഇവര്‍ തുടങ്ങിയിട്ടുണ്ട്. ദിലീപിന് വേണ്ടി പി ആര്‍ വര്‍ക്കും ഇവര്‍ ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നവരെ സമൂഹത്തിന് മുന്നില്‍ വഷളന്മാരാക്കുകയും ഇവര്‍ ചെയ്യുന്നുണ്ട്. ഈ സീരിയല്‍ നിര്‍മാതാവും പ്രതിഭാഗത്ത് വരുമെന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്നു.