21 Jan, 2025
1 min read

അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]

1 min read

‘വിജയ് ബാബു കേരളത്തിന്റെ ജോണി ഡെപ്’; രാഹുല്‍ ഈശ്വര്‍

കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബുവെന്ന് രാഹുല്‍ ഈശ്വര്‍. ഫേക്ക് മീ ടൂവിനെതിരെ പോരാടിയ ജോണി ഡെപ്പിനെ പോലെയാണ് വിജയ് ബാബു ഇവിടെ പുരുഷന്‍മാര്‍ക്ക് വേണ്ടി പോരാടുന്നതെന്നും, തനിക്ക് പറയാന്‍ ഏറെ അഭിമാനമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഫേക്ക് മീ ടൂ, ഫാള്‍സ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടില്‍ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അതായത്, ജോണി ഡെപ്പായി […]

1 min read

വിജയ് ബാബു അറസ്റ്റില്‍! യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആയിരുന്നു പോലീസ് നടപടി

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. വിജയ് ബാബുവിന്റെ അറസ്റ്റ് എറണാകുളം സൗത്ത് പോലീസാണ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക. നേരത്തെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ചില ഉപാദികള്‍ മുന്നോട്ടു വെച്ചിരുന്നു. അഞ്ചു […]

1 min read

‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം; ആഭാസത്തരം കാണിക്കുന്നവര്‍ക്ക് അതിനുള്ള പിന്‍ബലമാണഅ ഈ മുന്‍കൂര്‍ ജാമ്യം’; അതിജീവിതയുടെ പിതാവ്‌

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ട് പോകരുത്, 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് ഹാജറാകണം തുടങ്ങിയ ഉപാദികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, അതിജീവിതയേയോ, കുടുംബത്തേയോ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ […]

1 min read

“ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല” ; നിലപാടെടുത്ത് ഹരീഷ് പേരടി.

സംഘടനയിൽ നിന്നും രാജിവെച്ചതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അറിയാൻ ഇടവേളബാബു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് ഹരീഷ് പേരടി. അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ഹരീഷ് പേരടിയുടെ രാജി ചർച്ച ചെയ്തിരുന്നു എന്നും,രാജിയിൽ വല്ല മാറ്റവും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇടവേളബാബു ഹരീഷ് പേരടിയെ വിളിച്ചത്. എന്നാൽ ഹരീഷ് പേരടി തിരിച്ചു ചോദിച്ചത് വിജയ്ബാബു അമ്മയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് പിൻവലിച്ച് അമ്മ പുറത്താക്കിയത് ആണെന്ന തിരുത്തലുകൾക്ക് തയ്യാറുണ്ടോ എന്നായിരുന്നു. എന്നാൽ ഇടവേളബാബു […]

1 min read

വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ

താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും […]

1 min read

വിജയ് ബാബുവിനെതിരെ ‘അമ്മ’യിലെ വനിതകള്‍ ; നടപടി വേണമെന്ന് ശക്തമായ ആവശ്യം ; അംഗീകരിച്ചു മോഹൻലാൽ

യുവ നടി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും അനുവാദം നല്‍കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്. അതേസമയം […]

1 min read

“ആ സ്ക്രിപ്റ്റ് മമ്മൂക്കയെ കാണിക്കാൻ പോലും ഭയമാണ്” : കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ് ബാബു

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാമാത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ചിത്രത്തിന് രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന വാർത്ത വളരെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തുന്നതിന് ഇടയ്ക്കാണ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എന്തുകൊണ്ട് മുൻപോട്ട് പോയില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവും, നടനുമായ വിജയ് ബാബു. കോട്ടയം കുഞ്ഞച്ചൻ […]