22 Jan, 2025
1 min read

‘മാളികപ്പുറം’ ത്തില്‍ ഉണ്ണിമുകുന്ദന്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്; മാളികപ്പുറത്തിന്റെ വിജയം ഉണ്ണിമുകുന്ദന് ഇരട്ടി മധുരമാണ്; വൈറല്‍ കുറിപ്പ്‌

ഉണ്ണിമുകുന്ദന്‍ നായകനായ മാളികപ്പുറം 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ […]

1 min read

തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകള്‍; 50 കോടി ക്ലബിലേക്ക് മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണവുമായി, കേരളത്തിലെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നും, രാഷ്ട്രീയ മേഖലയില്‍ ഉള്ളവരില്‍ നിന്നും മറ്റ് സിനിമാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. വന്‍ വിജയമായ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ് മാളികപ്പുറം. റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് […]

1 min read

“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ

2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ […]

1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്! മമ്മൂട്ടിയുടെ കാല്‍ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് മെഗാസ്റ്റാറിന്റെ ചോദ്യം ഇങ്ങനെ, ”ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?”. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയായിരുന്നു ഉണ്ണഇമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ഓരോ പ്രേക്ഷകന്റേയും കണ്ണുനയനിച്ചു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ […]

1 min read

‘മലകയറാന്‍ സമയമായി… ഇനി 3 ദിവസങ്ങള്‍ മാത്രം’! മാളികപ്പുറം റിലീസ് തീയതി പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ച് ഉണ്ണിമുകുന്ദന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ചിത്രം റിലീസ് ആവാന്‍ 3 ദിവസം മാത്രമേ ഉള്ളു. റിലീസ് തീയതി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി ആരാധകരെ ഓര്‍മ്മിപ്പിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ‘മലകയറാന്‍ സമയമായി… ഇനി 4 ദിവസങ്ങള്‍ മാത്രം… മാളികപ്പുറം ഡിസംബര്‍ 30 ന്’ എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പോസ്റ്ററടക്കെ ഷെയര്‍ ചെയ്തിരുന്നു.   കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് […]

1 min read

ഭക്തിയും മാസും എല്ലാം കൂടിച്ചേര്‍ന്ന് ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണിമുകുനദന്‍. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി […]

1 min read

കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍

കേരള വിഷന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫിലിം അവാര്‍ഡ് വിതരണവും മെഗാ ഷോയും കൊച്ചി സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വിഷന്റെ സാരഥികള്‍ പതിനഞ്ച് ദീപങ്ങള്‍ കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മികച്ച സിനിമയായി തെരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച നടനുള്ള അവാര്‍ഡ് സിജു വില്‍സണും[പത്തൊമ്പതാം നൂറ്റാണ്ട്] ഉണ്ണി മുകുന്ദനും[മേപ്പടിയാന്‍] പങ്കുെവച്ചു. മികച്ച […]

1 min read

‘തന്നെ എല്ലാവരും ചതിക്കുകയാണ്, കൂടെ നിന്നവര്‍ കാലുവാരി’; നടന്‍ ബാല

ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിന് പിന്നാലെ വീണ്ടും മറുപടിയുമായി ബാല രംഗത്ത്. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട തനിക്ക് ജീവിക്കാനെന്നും, ഉണ്ണി മുകുന്ദന്‍ പണം തന്നില്ലെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ പരാതിയുമായി വന്നവരൊക്കെ ഇപ്പോള്‍ കാല് വാരിയെന്നും ബാല പറയുന്നു. ഇപ്പോഴും ഉണ്ണി എന്റെ നല്ല സുഹൃത്താണ്. പക്ഷേ പാവങ്ങളെ പറ്റിക്കരുത്. ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ കാലുവാരിയെന്നും […]

1 min read

‘ബാലയ്ക്ക് എല്ലാവരേയും നല്ല വിശ്വാസമാണ്, അതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും പറ്റിക്കും’ ; ബാലയുടെ ഭാര്യ പറയുന്നു

‘ഷഫീഖിന്റെ സന്തോഷം’ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെതിരെ നടന്‍ ബാല ഉയര്‍ത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായും പിന്തുണച്ച് ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത്. ബാലയെ പ്രതിഫലം നല്‍കാതെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചുവെന്നാണ് എലിസബത്ത് പറയുന്നത്. എഗ്രിമെന്റെ എഴുതിയില്ലെങ്കില്‍ അവര്‍ പറ്റിക്കുമെന്നും, അഡ്വാന്‍സ് വാങ്ങിയിട്ടു വേണം അഭിനയിക്കാനെന്നു താന്‍ ബാലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് സ്റ്റുഡിയോയില്‍ വെച്ച് അവര്‍ തന്റെ അച്ഛനെ ഇറക്കിവിട്ടെന്നും എലിസബത്ത് പറഞ്ഞു. ബാലയ്ക്ക് എല്ലാവരേയും വിശ്വാസമാണെന്നും അതിനാല്‍ ബാലയെ എല്ലാവര്‍ക്കും […]

1 min read

‘ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം കൊടുത്തു, ബാല ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് അറിയില്ല’ ; ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ്

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ഉണ്ണിമുകുന്ദന്‍ നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത് രംഗത്ത്. പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായ നടനാണ് ബാലയെന്നും, എന്നിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു. ഉണ്ണി മുകുന്ദന്‍ സ്വന്തം സഹോദരനെപ്പോലെയാണെന്നും, അതുകൊണ്ട് ഉണ്ണിയുടെ ചിത്രമായതിനാല്‍ ഇതിന് താന്‍ പ്രതിഫലം വാങ്ങില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ […]