‘തന്നെ എല്ലാവരും ചതിക്കുകയാണ്, കൂടെ നിന്നവര്‍ കാലുവാരി’; നടന്‍ ബാല
1 min read

‘തന്നെ എല്ലാവരും ചതിക്കുകയാണ്, കൂടെ നിന്നവര്‍ കാലുവാരി’; നടന്‍ ബാല

ഉണ്ണിമുകുന്ദനെതിരെയുള്ള ആരോപണത്തിന് പിന്നാലെ വീണ്ടും മറുപടിയുമായി ബാല രംഗത്ത്. എനിക്ക് എത്ര കോടിയുടെ ആസ്തിയുണ്ടെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്റെ കാശ് കിട്ടിയിട്ട് വേണ്ട തനിക്ക് ജീവിക്കാനെന്നും, ഉണ്ണി മുകുന്ദന്‍ പണം തന്നില്ലെന്ന് പറഞ്ഞ് എന്റെ വീട്ടില്‍ പരാതിയുമായി വന്നവരൊക്കെ ഇപ്പോള്‍ കാല് വാരിയെന്നും ബാല പറയുന്നു. ഇപ്പോഴും ഉണ്ണി എന്റെ നല്ല സുഹൃത്താണ്. പക്ഷേ പാവങ്ങളെ പറ്റിക്കരുത്.

ഉണ്ണി പണം തന്നില്ലെന്ന് പറഞ്ഞ് രാത്രി ഒരു മണിക്ക് എന്റെ വീട്ടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ കാലുവാരിയെന്നും ബാല ആവര്‍ത്തിക്കുന്നു. എല്ലാര്‍ക്കും എല്ലാം കിട്ടി. എനിക്കും കിട്ടി, പക്ഷേ പണമല്ല എന്ന് മാത്രം അദ്ദേഹം പറഞ്ഞു. തന്നെ ആര്‍ക്കും ചതിക്കാം. തന്റെ ഭാര്യയുടെ മാതാപിതാക്കളെ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറക്കി വിട്ട ആളാണ് ഉണ്ണി മുകുന്ദന്‍. തന്നെ എല്ലാവരും ചതിക്കുകയാണെന്നും ബാല പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ ആരോപണങ്ങളാണ് പിന്നീട് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താന്‍ അടക്കമുള്ളവര്‍ക്ക് നിര്‍മ്മാതാവായ ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളവും, തെഴിവ് സഹിതം പുറത്തുവിട്ട് ഉണ്ണിമുകുന്ദനും രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ബാലയെ പ്രതിഫലം നല്‍കാതെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഉണ്ണിമുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പറ്റിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. എഗ്രിമെന്റെ എഴുതിയില്ലെങ്കില്‍ അവര്‍ പറ്റിക്കുമെന്നും, അഡ്വാന്‍സ് വാങ്ങിയിട്ടു വേണം അഭിനയിക്കാനെന്നു താന്‍ ബാലയോട് പറഞ്ഞിരുന്നുവെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ് സ്റ്റുഡിയോയില്‍ വെച്ച് അവര്‍ തന്റെ അച്ഛനെ ഇറക്കിവിട്ടെന്നും എലിസബത്ത് പറഞ്ഞു. ബാലയ്ക്ക് എല്ലാവരേയും വിശ്വാസമാണെന്നും അതിനാല്‍ ബാലയെ എല്ലാവര്‍ക്കും പറ്റിക്കാന്‍ എളുപ്പമാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.