വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ അധികൃതർ ഇറക്കിവിട്ടു
1 min read

വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ അധികൃതർ ഇറക്കിവിട്ടു

വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഷൈനിന്റെ പുതിയ ചിത്രമായ ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.

എന്നാല്‍ നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട എയര്‍ലൈന്‍സ് അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്നു പുറത്താക്കുകയായിരുന്നു. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോ. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് യാത്ര നിശ്ചയിച്ചിരുന്നത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമാണ് ഇത്.

ഷൈന്‍ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍സീനു ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സര്‍ക്കസ്. ഡിസംബര്‍ ഒന്‍പതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നു ലഭിക്കുന്നത്.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്.

എം എ നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂജ് ഷാജിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.