“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല  അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക
1 min read

“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക

ഏത് സിനിമ ഇൻഡസ്ട്രി ആണെങ്കിലും ഇന്നും സിനിമകൾ നിർമ്മിയ്ക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഹീറോകളുടെ പേരിൽ ആണ്. സിനിമ കാണാൻ ആളുകൾ തീയേറ്ററിൽ എത്തുന്നത് സിനിമയിലെ നായകൻ ആരാണ് എന്ന് നോക്കിയാണ്. നടിയുടെ പേര് നോക്കി ആരും വരാറില്ല എന്നതാണ് സത്യം. ആളുകളുടെ ആ ചിന്താഗതി മാറണം എന്നാണ് സാർക്ക് ലൈവിനു നൽകിയ അഭിമുഖത്തിൽ യുവനടി സ്വാസിക പങ്കുവയ്ക്കുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ മുൻനിര നായകന്മാർ സിനിമയിലുണ്ടോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്.

മോഹൻലാലിൻറെയോ, മമ്മൂട്ടിയുടെയോ,ഫഹദ്ദിന്റെയോ, പ്രിഥ്വിരാജിന്റെയോ സിനിമകൾ കാണാം എന്ന് കരുതുന്ന പ്രേക്ഷകർ പക്ഷേ അപർണയുടെയോ, നിഖില വിമലിന്റെയോ സിനിമകൾക്ക് ടിക്കറ്റ് എടുക്കാൻ മുന്നോട്ട് വരുന്നില്ല എന്നതാണ് സത്യം.
യാർത്ഥത്തിൽ അത് ആരുടെ കുറ്റമാണ് എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ ഉത്തരം ഉണ്ടാകില്ല. അങ്ങനെ ഒരു നയം ആണ് സിനിമകൾ പിന്തുരുന്നത് എന്ന് പറയേണ്ടിവരും. പണ്ട് സത്യൻ മാഷിന്റെ സിനിമ, നസീറിന്റെ സിനിമ, ജയന്റെ സിനിമ എന്ന് പറഞ്ഞിടത്ത് ഇന്ന് മോഹൻ ലാലും, മമ്മൂട്ടിയും ഒക്കെ ഇടം പിടിച്ചിരിക്കുന്നു എന്ന് മാത്രം.

സ്ത്രീകൾ കേന്ദ്രകഥാപാത്രമായ സിനിമകൾ വരുന്നുണ്ട് , അവ പ്രേക്ഷകർക്ക് ഇടയിൽ സ്വീകരിക്കപ്പെടുന്നും ഉണ്ട്. പക്ഷേ എണ്ണത്തിൽ വളരെ കുറവാണ്.
ഉയരെ, ജയ ജയ ജയ ജയഹേ, ഹു ഓൾഡ് ആർ യൂ, ജൂൺ എന്നീ ചിത്രങ്ങൾ ഈ ലിസ്റ്റിൽ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്. ലേഡീ സൂപ്പർ സ്റ്റാറുകൾ പിറവി എടുക്കുന്നുണ്ട് എങ്കിലും അവരും എണ്ണത്തിൽ കുറവാണ്. മാത്രമല്ല തുടർന്നും പെർഫോം ചെയ്യാൻ കഴിയുന്ന വേഷങ്ങൾ ലഭിക്കണം എന്നത് വെല്ലുവിളിയാകും. ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവി ഇവരാരും ഒരു ദിവസം കൊണ്ട് നേടി എടുത്തത് അല്ല. അതേ കാലതാമസം പ്രേക്ഷകരുടെ മൈൻസ് സെറ്റ് മാറുന്നതിലും വരും. സിനിമ ഒരു വിനോദം എന്നത് പോലെ തന്നെ ബിസിനസ്സുo കൂടിയാണ്. അതിനാൽ തന്നെ എല്ലാക്കാലത്തും അതിന്റെ വാണിജ്യ വിപണി ഹീറോയിസത്തെ ചുറ്റിപ്പറ്റി നിൽക്കുന്നത് എന്നുo സ്വാസിക പറയുന്നു..

 

Summary: actress swasika comented about heroism in Malayalam cinema