‘ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം കൊടുത്തു, ബാല ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് അറിയില്ല’ ; ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ്
1 min read

‘ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം കൊടുത്തു, ബാല ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്തിനാണെന്ന് അറിയില്ല’ ; ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ്

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ഉണ്ണിമുകുന്ദന്‍ നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ മറുപടിയുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ വിനോദ് മംഗലത്ത് രംഗത്ത്. പ്രതിഫലം വേണ്ടെന്നു പറഞ്ഞ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായ നടനാണ് ബാലയെന്നും, എന്നിട്ടും ബാലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു.

ഉണ്ണി മുകുന്ദന്‍ സ്വന്തം സഹോദരനെപ്പോലെയാണെന്നും, അതുകൊണ്ട് ഉണ്ണിയുടെ ചിത്രമായതിനാല്‍ ഇതിന് താന്‍ പ്രതിഫലം വാങ്ങില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമയുടെ ചിത്രീകരണ ശേഷവും പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബാല ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. പിന്നീട് ഡബ്ബിങിനു വന്നുപോയ ശേഷം രണ്ട് ലക്ഷം രൂപ ബാലയ്ക്ക് അയച്ചുകൊടുത്തിരുന്നെന്നും വിനോദ് പറയുന്നു. എന്നാല്‍ ബാല എന്തുകൊണ്ടാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും വിനോദ് പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി ബാല 20 ദിവസത്തോളം വര്‍ക്ക് ചെയ്തിരുന്നു. അദ്ദേഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്ത് കൊടുക്കുകയുംസ ചെയ്തു. ഡബ്ബിങ്ങിനു വന്നപ്പോഴും ഞാന്‍ അദ്ദേഹത്തോട് പെയ്‌മെന്റ് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചിരുന്നു. അപ്പോഴും ബാല പറഞ്ഞത് സുഹൃത്തിന്റെ സിനിമയാണ്, എന്റെ ബ്രദറിന്റെ സിനിമയാണ്, എനിക്ക് പ്രതിഫലം വേണ്ട എന്നായിരുന്നു. സിനിമ നന്നായി വരട്ടെ എന്നു പറഞ്ഞു അനുഗ്രഹിച്ച് പോയി. എന്നിട്ടും ലൈന്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഡബ്ബിങ് കഴിഞ്ഞ ഉടനെ രണ്ട് ലക്ഷം രൂപ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. വിനോദ് പറയുന്നു.

 

പത്ത്പതിനഞ്ച് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം നല്ലൊരു ക്യാരക്ടര്‍ വേഷമാണ് ഈ സിനിമയില്‍ ചെയ്തത്. അത് നന്നായി വരികയും ചെയ്തു. അതിലൊക്കെ അദ്ദേഹത്തോട് എനിക്ക് ഒരുപാട് ബഹുമാനവും സന്തോഷവുമുണ്ട്. ഇപ്പോള്‍ എന്താണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയില്ല. വിനോദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ണിമുകുന്ദന്‍ പ്രതിഫലം ന്‌ല#കിയില്ലെന്നാണ് ബാലയുടെ ആരോപണം. നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദയ്ക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവര്‍ക്കും പൈസ കൊടുക്കണം. പെണ്ണുങ്ങള്‍ക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ടെന്നുമാണ് ബാല പറഞ്ഞത്.

ചിത്രത്തിന്റെ ചിലവ് ഒന്നരക്കോടിയോളം മാത്രമാണെന്നും ഗ്രോസ്സ് 11 കോടിയില്‍ അധികം നേടിയിട്ടും സ്ത്രീ കഥാപാത്രങ്ങള്‍ക്കൊഴിച്ചു ആര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നും, മറ്റുള്ളവര്‍ പേടി കൊണ്ട് പുറത്തു പറയാത്തത് ആണെന്നും ബാല നേരത്തെ പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദന്‍ ക്യമറയുടെ മുന്‍പില്‍ വലിയ അഭിനയം ആണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷെ എല്ലാം കള്ളമാണ്. സത്യങ്ങളെല്ലാം പുറത്തുവരട്ടെയെന്നും ബാല പറഞ്ഞിരുന്നു.