15 Jan, 2025
1 min read

”തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് പടം ഹിറ്റാക്കുന്നു, ഇതിലും ഭേദം കട്ടപ്പാരയുമെടുത്ത് കക്കാൻ പോകുന്നത്”; മറുപടിയുമായി ഉണ്ണി മുകുന്ദൻ

സിനിമ വിജയിക്കാനായി നടൻ ഉണ്ണി മുകുന്ദൻ ഹിന്ദുത്വ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു എന്ന് ആരോപിച്ച് പ്രമുഖ മൂവി ​ഗ്രൂപ്പിൽ വന്ന പോസ്റ്റും തുടർ ചർച്ചകളും സോഷ്യൽ മീഡയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരോപണങ്ങൾക്ക് മറുപടി നൽകി ഉണ്ണി മുകുന്ദൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ജയ് ​ഗണേഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഈ ആരോപണങ്ങൾ. സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ ഉണ്ണി മുകുന്ദൻ പ്രത്യക്ഷമായി തന്നെ പ്രതികരിച്ചു. മാളികപ്പുറം അജണ്ട മൂവിയാണെന്ന് കരുതുന്നവർ ജയ് ഗണേഷ് കാണേണ്ട […]

1 min read

കെ.എസ്.സി.എ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും

മാളികപ്പുറം സിനിമ നേടിയ വമ്പന്‍ വിജയത്തിന് ശേഷം മലയാളത്തിലെ യുവനടന്മാരില്‍ ഒരാളായ ഉണ്ണി മുകുന്ദനുള്ള പ്രേക്ഷകപ്രീതിയില്‍ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ആ സിനിമയില്‍ അയ്യപ്പസ്വാമിയായി അഭിനയിച്ചതിന് പിന്നാലെ നിരവധി പുരസ്‌കാരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ, ബഹ്റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ നല്‍കി വരുന്ന മന്നം പുരസ്‌കാരം നടസമ്മാനിക്കും. നളകല അവാര്‍ഡ് പഴയിടം മോഹനന്‍ നമ്പൂതിരിക്കും, വാദ്യകലാശ്രീ അവാര്‍ഡ് പെരുവനം കുട്ടന്‍ മാരാര്‍ക്കും, വൈഖരി അവാര്‍ഡ് ശ്രീജിത്ത് പണിക്കര്‍ക്കും, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് കെ.ജി. ബാബുരാജനും, ബിസിനസ് […]

1 min read

‘ഉണ്ണി മുകുന്ദന്‍ ചെയ്ത ആ രംഗം ഞങ്ങള്‍ക്ക് പറ്റിയ അബദ്ധം’; ‘മാസ്റ്റര്‍പീസ്’ ചിത്രത്തിലെ സീനിനെ കുറിച്ച് സംവിധായകന്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണുമായിരുന്നു വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ എത്തിയത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് അജയ് വാസുദേവ് ഇപ്പോള്‍. ഇതിനെതിരെയാണ് ട്രോളുകള്‍ ഉയര്‍ന്നു വന്നത്. […]

1 min read

ഉണ്ണി മുകുന്ദന്‍ ചിത്രം ടെലിവിഷനിലേക്ക് എത്തുന്നു; ആകാംഷയില്‍ പ്രേക്ഷകര്‍

ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ‘ഷെഫീക്കിന്റെ സന്തോഷം’ പ്രേക്ഷകരുടെ മുന്നിലെത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.’മേപ്പടിയാന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമെന്ന നിലയിലാണ് ഷെഫീക്കിന്റെ സന്തോഷം ആദ്യം ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. കോമഡിക്കും ഇമോഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ഫാമിലി ചിത്രമാണെന്ന് പിന്നാലെ വന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമായിരുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ […]

1 min read

ഉണ്ണി മുകുന്ദന്‍ ഇനി ‘ഗന്ധര്‍വ്വന്‍’; പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു

ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണിമുകുന്ദനാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സെക്കന്‍ഡ് ഷോ’, ‘കല്‍ക്കി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന അരങ്ങേറ്റമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രം. ഒരു സൂപ്പര്‍ ഹീറോ മോഡല്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.     ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ […]

1 min read

‘സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് വരാമോ’ എന്ന് ആരാധികയുടെ കമന്റ്; നിരാശപ്പെടുത്താതെ സ്‌കൂളിലെത്തി വാക്ക് പാലിച്ച് ഉണ്ണിമുകുന്ദന്‍

സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേ കാണാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തി. ആരാധികയെ മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തിയത്. സ്‌കൂളിലെ വാര്‍ഷിക ആഘോഷം ഫെബ്രുവരി 11നാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടു വരണമെന്ന ആഗ്രഹം സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സ്‌കൂളിലെ […]

1 min read

‘ഇനി ഗന്ധര്‍വ്വനായാണ് വേഷമിടുന്നത്! വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം’ ; ഉണ്ണിമുകുന്ദന്‍

മാളികപ്പുറം എന്ന ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും ഉണ്ണിമുകുന്ദന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയിരുന്നു. അതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും […]

1 min read

‘മിന്നല്‍ മുരളിയേക്കാള്‍ വലിയ സൂപ്പര്‍ ഹീറോ അയ്യപ്പന്‍’ ; അതിനുള്ള ഭാഗ്യം തനിക്കാണ് ലഭിച്ചത് എന്ന് ഉണ്ണിമുകുന്ദന്‍

മലയാളത്തിന്റെ യുവ താരമായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം, റിലീസ് ചെയ്ത് 30 ദിവസം കഴിയുമ്പോഴും തിയേറ്ററുകള്‍ എങ്ങും ഹൗസ്ഫുള്‍ ഷോയുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മാളികപ്പുറം. 50 കോടി കളക്ഷന്‍ നേടിയ ചിത്രം അധികം താമസിയാതെ 100 കോടി ക്ലബിലെത്തും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും വമ്പന്‍ ജനപിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് […]

1 min read

‘ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ.. സംവിധായകൻ എവിടെ’?; ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ചോദിക്കുന്നു..

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും, 24 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് രചന. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായതുകൊണ്ട് തന്നെ, ചിത്രത്തില്‍ നായകനായി എത്തിയ ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും, കുറിപ്പുകളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അത് വാര്‍ത്തയാകാറുമുണ്ട്. […]