‘സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് വരാമോ’ എന്ന് ആരാധികയുടെ കമന്റ്;  നിരാശപ്പെടുത്താതെ സ്‌കൂളിലെത്തി വാക്ക് പാലിച്ച് ഉണ്ണിമുകുന്ദന്‍
1 min read

‘സ്‌കൂള്‍ വാര്‍ഷിക പരിപാടിക്ക് വരാമോ’ എന്ന് ആരാധികയുടെ കമന്റ്; നിരാശപ്പെടുത്താതെ സ്‌കൂളിലെത്തി വാക്ക് പാലിച്ച് ഉണ്ണിമുകുന്ദന്‍

സ്‌കൂളിലെ വാര്‍ഷിക പരിപാടിക്ക് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാമില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേ കാണാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തി. ആരാധികയെ മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തിയത്.

Here's how Unni Mukundan's perfect Friday looks | Malayalam Movie News - Times of India

സ്‌കൂളിലെ വാര്‍ഷിക ആഘോഷം ഫെബ്രുവരി 11നാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടു വരണമെന്ന ആഗ്രഹം സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നസ്രിയ നസീം നടന്‍ ഉണ്ണിമുകുന്ദന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വന്ന പോസ്റ്റിന് അടിയില്‍ തങ്ങളുടെ ആഗ്രഹം കമന്റ് ഇടുകയായിരുന്നു.

Unni Mukundan requests to not spread misinformation about his upcoming films including 'Bruce Lee' | Malayalam Movie News - Times of India

 

അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ തങ്ങളുടെ നിരന്തരമായ നിര്‍ബന്ധവും ശല്യവും കാരണമാണ് സ്‌കൂള്‍ അധികൃതര്‍ 48 വര്‍ഷത്തിനിടയില്‍ ആദ്യമായി വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്നും അതില്‍ തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പോലെ ഉണ്ണിമുകുന്ദന്‍ അതിഥിയായി എത്തണമെന്നും നസ്രിയ ആഗ്രഹം രേഖപ്പെടുത്തി. പല വഴിക്കും താരത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും അതിനാലാണ് ഇത്തരമൊരു കമന്റ് ഇട്ടതെന്നും നസ്രിയ പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്‌കൂളിലേക്ക് ഉണ്ണി മുകുന്ദന്റെ വിളിയെത്തുന്നത്.

Ira actor Unni Mukundan took a 3-month fitness challenge, and the outcome is stunning! - Zee5 News

തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം കുട്ടികളെ കാണാന്‍ സ്‌കൂളിലേക്ക് എത്തുകയായിരുന്നു. താന്‍ സിനിമയില്‍ എത്തിയതിനു ശേഷം ഇത്തരത്തില്‍ ഒരു ക്ഷണം ആദ്യമായിട്ടാണ് എന്നും അതില്‍ സന്തോഷമുണ്ടെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. താരത്തിനൊപ്പം മാളികപ്പുറം സിനിമയുടെ സംവിധായകന്‍ വിഷ്ണു തിരക്കഥാകൃത്ത് അഭിലാഷ് എന്നിവരും എത്തി. തന്നെ കാണാന്‍ തടിച്ചുകൂടിയ കുട്ടികളോട് സ്‌കൂള്‍ വരാന്തയിലെ തണലിലേക്ക് ഒതുങ്ങി നില്‍ക്കാന്‍ താരം ആവശ്യപ്പെടുകയായിരുന്നു.

Unni Mukundan: Shooting at live locations have become a task now | Malayalam Movie News - Times of India

അതേസമയം, ഫെബ്രുവരി 11ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് പരമാവധി എത്താന്‍ ശ്രമിക്കാം എന്ന് ഉണ്ണി മുകുന്ദന്‍ വാക്ക് നല്‍കുകയും ചെയ്തു. നടനെ കാണാനെത്തിയ കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ പരിഭവം സ്‌കൂള്‍ അധികൃതരോട് വ്യക്തമാക്കിയാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ നിന്നും മടങ്ങിയത്.