‘ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ.. സംവിധായകൻ എവിടെ’?; ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ചോദിക്കുന്നു..
1 min read

‘ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ.. സംവിധായകൻ എവിടെ’?; ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ ചോദിക്കുന്നു..

കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ടതും, 24 ദിവസം പിന്നിടുമ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോകുന്ന ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് 24 ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് രചന.

🦄 @vishnusasishankar - Vishnu Sasi Shankar - TikTok

സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായതുകൊണ്ട് തന്നെ, ചിത്രത്തില്‍ നായകനായി എത്തിയ ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും, കുറിപ്പുകളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും അത് വാര്‍ത്തയാകാറുമുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം.

Vishnu Sasi Shanker to make his directorial debut | Malayalam Movie News - Times of India

കഴിഞ്ഞ ദിവസം ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഉണ്ണിമുകുന്ദനും മാളികപ്പുറത്തിന്റെ രചയിതാവ് അഭിലാഷ് പിള്ളയുടേതുമാണ്. മാളികപ്പുറം 24 ദിവസം പിന്നിടുമ്പോള്‍ ഉണ്ണി മുകുന്ദന്‍ പുറത്ത് വിട്ട പിക് ആണ് അത്. ഇപ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് വൈറല്‍. ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ? എന്നാണ് ആപ്രേക്ഷകന്റെ ചോദ്യം. ദിവസവും 10 ഇല്‍ കുറയാതെ പോസ്റ്റുകള്‍ ഇടുന്ന ഉണ്ണി മുകുന്ദന്‍ പോലും ആ സംവിധായകനെ അധികം മെന്‍ഷന്‍ ചെയ്യാറില്ലെന്നും പ്രേക്ഷകന്‍ കുറിക്കുന്നു.

May be an image of 2 people, beard, outdoors and text that says "EAZ 09U7 HOUSE FULL"

 

പ്രേക്ഷകന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും!.
മാളികപുറം 24 ദിവസം പിന്നിടുന്ന ഇന്ന് ഉണ്ണി മുകുന്ദന്‍ പുറത്ത് വിട്ട പിക് ആണ് ഇത്!.
വളരെ സന്തോഷമുള്ള കാര്യം തന്നെ..
പക്ഷെ ഈ പടത്തിന് സ്‌ക്രിപ്റ്റ് റൈറ്ററും നായകനും മാത്രമേയുള്ളോ?
ദിവസവും 10 ഇല്‍ കുറയാതെ പോസ്റ്റുകള്‍ ഇടുന്ന ഉണ്ണി മുകുന്ദന്‍ പോലും ആ സംവിധായകനെ അധികം മെന്‍ഷന്‍ ചെയ്യാറില്ല..

ഇങ്ങനെ ഒരു ഹൗസ് ഫുള്‍ ബോര്‍ഡിന്റെ മുന്നില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തി ഫോട്ടോ എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.. കാരണം, ഇതൊരു സ്‌ക്രിപ്റ്റ് കൊണ്ട് ഹിറ്റ് അടിച്ച ചിത്രം അല്ല..
ഉണ്ണിയുടെ പ്രകടനം കൊണ്ട് ഹിറ്റ് അടിച്ച ചിത്രം അല്ല..
നല്ല മെക്കിങ് ആണ് ഈ ചിത്രം വിജയിക്കാന്‍ രണ്ടാമത്തെ കാരണം..
വിഷ്ണു ശശിശങ്കര്‍ മുന്നോട്ട് വരണം, കാരണം ഈ വിജയം നിങ്ങളുടെത് കൂടിയാണ്.

Malikappuram (2022) | Malikappuram Malayalam Movie | Movie Reviews, Showtimes | nowrunning