ഉണ്ണി മുകുന്ദന്‍ ചിത്രം ടെലിവിഷനിലേക്ക് എത്തുന്നു; ആകാംഷയില്‍ പ്രേക്ഷകര്‍
1 min read

ഉണ്ണി മുകുന്ദന്‍ ചിത്രം ടെലിവിഷനിലേക്ക് എത്തുന്നു; ആകാംഷയില്‍ പ്രേക്ഷകര്‍

ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ‘ഷെഫീക്കിന്റെ സന്തോഷം’ പ്രേക്ഷകരുടെ മുന്നിലെത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്.’മേപ്പടിയാന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമെന്ന നിലയിലാണ് ഷെഫീക്കിന്റെ സന്തോഷം ആദ്യം ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. കോമഡിക്കും ഇമോഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ഫാമിലി ചിത്രമാണെന്ന് പിന്നാലെ വന്ന പ്രമോഷന്‍ മെറ്റീരിയലുകളില്‍ നിന്നും വ്യക്തമായിരുന്നു. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍, അത് ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തു.

Shefeekkinte Santhosham (2022) | Shefeekkinte Santhosham Malayalam Movie | Movie Reviews, Showtimes | nowrunning

ഇപ്പോഴിതാ ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യ ടിവിയിലാണ് ‘ഷെഫീഖിന്റെ സന്തോഷം’ വേള്‍ഡ് പ്രീമിയര്‍ ചെയ്യുന്നത്. ഞായര്‍ വൈകുന്നേരം 5.30നാണ് സംപ്രേഷണം. കൂടെയുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായി കാണുന്ന, ഹൃദയം മുഴുവന്‍ സ്‌നേഹവും ആകാശം മുട്ടെ സ്വപ്‌നവും കൊണ്ടഴനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’.

Unni Mukundan's 'Shefeekkinte Santhosham' first look promises a feel-good family drama | Malayalam Movie News - Times of India

റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി എത്തിയ ചിത്രം നിര്‍മ്മിച്ചത് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്താണ്. ‘ഷെഫീക്കിന്റെ സന്തോഷ’മെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നൗഫല്‍ അബ്ദുള്ളയാണ്. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഷെഫീഖിന്റെ സന്തോഷത്തില്‍ മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാ?ഗ്രഹണം നിര്‍വഹിച്ചു. മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജന്‍ എന്നിവരുമാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Prime Video: Shefeekkinte Santhosham