ഉണ്ണി മുകുന്ദന്‍ ഇനി ‘ഗന്ധര്‍വ്വന്‍’; പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു
1 min read

ഉണ്ണി മുകുന്ദന്‍ ഇനി ‘ഗന്ധര്‍വ്വന്‍’; പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു

ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണിമുകുന്ദനാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സെക്കന്‍ഡ് ഷോ’, ‘കല്‍ക്കി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന അരങ്ങേറ്റമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രം. ഒരു സൂപ്പര്‍ ഹീറോ മോഡല്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

May be an image of 1 person and standing

 

 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ പ്രഭാരവും സുജിനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു ഭട്ടതിരി ആണ്.

May be an image of 8 people, people standing and indoor

അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റായ മാളികപ്പുറം എന്ന ചിത്രത്തിലെ അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നതെന്ന് നേരത്തെ ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിന് തുടക്കം കുറിച്ചത്.

May be an image of 8 people, beard and people standing

 

ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു മാളികപ്പുറം. കഴിഞ്ഞ ദിവസമാണ് മാളികപ്പുറം 100 കോടി ക്ലബിലെത്തിയത്. 40 ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. അതുകൊണ്ടു തന്നെ സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായി മാളികപ്പുറം മാറി.

May be an image of 17 people and people standing

അതേസമയം, ഫെബ്രുവരി 15ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിര്‍വഹിക്കുന്നത്. ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന് അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നു. മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

May be an image of 3 people, beard, people standing and people sitting