‘ഇനി ഗന്ധര്‍വ്വനായാണ് വേഷമിടുന്നത്! വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം’ ; ഉണ്ണിമുകുന്ദന്‍
1 min read

‘ഇനി ഗന്ധര്‍വ്വനായാണ് വേഷമിടുന്നത്! വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം’ ; ഉണ്ണിമുകുന്ദന്‍

മാളികപ്പുറം എന്ന ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചുവെന്നും ഉണ്ണിമുകുന്ദന്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രം നൂറ് കോടി ക്ലബില്‍ എത്തിയിരുന്നു. അതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ഇനി ഇത്തരം സിനിമകളുടെ ഭാഗമാകാവില്ലെന്ന് പോലും ചിന്തിച്ചു. എന്നാല്‍ സിനിമയുടെ വിജയത്തിന്റെ ഭാഗമായി ഇത്തരമൊരു വേദിയിലെത്താന്‍ കഴിഞ്ഞത് ആത്മവിശ്വാസം പകരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ED conducts raid at actor Unni Mukundan's office - CINEMA - CINE NEWS | Kerala Kaumudi Online

അയ്യപ്പന് ശേഷം ഗന്ധര്‍വ്വനായാണ് ഇനി വേഷമിടുന്നതെന്നും, വിമര്‍ശിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

Unni Mukundan | Biography, Age, Education, Contact Number | NETWORK INDIA NEWS MALAYALAM

ചടങ്ങില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ആസ്റ്റര്‍ മംസ് കേരള ആന്‍ഡ് തമിഴ്നാട് റീജ്യണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, താരങ്ങളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ കെവി ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ED raids Malayalam actor Unni Mukundan's office

കഴിഞ്ഞ ദിവസമാണ് മാളികപ്പുറം 100 കോടി ക്ലബിലെത്തിയത്. 40 ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സമീപകാല മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണിത്.

ഇതാര് ഗന്ധർവ്വനോ? ഉണ്ണി മുകുന്ദനോട് ആരാധകർ | Indian Express Malayalam