21 Jan, 2025
1 min read

തിയറ്ററിൽ ഡേവിഡ് പടിക്കലായി ആറാടാൻ താരം… ‘നടികർ’ ട്രെയിലർ

നടൻ ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘നടികറി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഇയാളുടെ സിനിമാ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മൂന്നിന് തിയറ്ററുകളിൽ എത്തും.  ഭാവനയാണ് നടികറിൽ നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും […]

1 min read

ഒന്നാം സ്ഥാനം മമ്മൂട്ടിക്ക് തന്നെ, രണ്ടാം സ്ഥാനത്ത് മോഹൻലാൽ

തങ്ങളുടെ പ്രിയ താരങ്ങൾ ജനപ്രീതിയിൽ എത്രാം സ്ഥാനത്ത് ആണെന്ന് അറിയാൻ ആരാധകർക്ക് കൗതുകം വളരെ കൂടുതലായിരിക്കുo. ഏറ്റവും കൂടുതൽ മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരുമായിരിക്കും ഈ കൗതുകത്തിന് കൂടുതൽ കാത്തിരിക്കുന്നത്. മോളിവുഡിൽ മുൻനിരയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ആരാകും ഒന്നാമത് എന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷ മറ്റ് ആരാധകർക്ക് ഉണ്ടാകും. അത്തരത്തിൽ മലയാളത്തിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മീഡിയ കൺസൾട്ടിം​ഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് മോളിവുഡിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച് […]

1 min read

ആ സിനിമ കാരണം എനിക്ക് ആളുകളുടെ ഇടയിൽ നിന്ന് ഒരുപാട് സ്നേഹം ലഭിച്ചു; എന്നാൽ തനിക്ക് സാറ്റിസ്ഫാക്ഷൻ ലഭിച്ച സിനിമ മറ്റൊന്നാണെന്ന് പറഞ്ഞ് ടൊവിനോ തോമസ്

  മലയാളികൾക്ക് പ്രത്യേക സ്നേഹമുള്ള നടനാണ് ടൊവിനോ തോമസ്. അടുത്ത വീട്ടിലെ പയ്യനോട് തോന്നുന്നത് പോലൊരു സ്നേഹം. ടൊവിനോ ചുരുങ്ങിയ കാലംകൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്തത്. സഹനടനായും വില്ലനുമായെല്ലാം അഭിനയിച്ചിട്ടുണ്ട്. 7th ഡേ, ചാർലി, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങീ സിനിമകളിൽ സഹനടനായി തിളങ്ങിയ ടൊവിനോയുടെ കരിയറിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഗപ്പി. അതിന് ശേഷം ടൊവിനോയെ നായകനാക്കി നിരവധി ചിത്രങ്ങൾ റിലീസ് ചെയ്യാൻ […]

1 min read

25 ആം ദിവസത്തിൻ്റെ നിറവിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! ഇത് മലയാള സിനിമയുടെ വിജയം

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ പ്രശംസിച്ച ടൊവിനോ തോമസിൻ്റെ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. ഇതോടൊപ്പം മറ്റൊരു നേട്ടം കൂടിയാണ് നേടിയിരിക്കുന്നത്. 25 ദിവസം ചിത്രം തിയേറ്ററുകളിൽ പിന്നിട്ടിരിക്കുകയാണ്. കാലിക പ്രസ്ക്തിയുള്ള, കണ്ടു മറന്ന ക്ലീഷേകളില്ലാത്ത നല്ല സിനിമയാണിതെന്ന് ഇന്നും ആളുകൾ അടിവരയിട്ട് പറയുന്നു. മലയാള സിനിമയുടെ വിജയമാണ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇത്രയും ദിവസം പിന്നിടുന്നത്. […]

1 min read

ബോക്സോഫീസിൽ നേട്ടം കൊയ്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! 50 കോടി നേടി ടൊവിനോ ചിത്രം

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. കൽക്കി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇപ്പോഴിതാ ഫെബ്രുവരി ഒൻപതിന് കേരളത്തിലും കേരളത്തിന് പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 50 കോടിയാണ് കളക്ഷനായി നേടിയിരിക്കുന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ് . കേരളത്തിനകത്തും പുറത്തും […]

1 min read

നാൽപ്പത് കോടി സന്തോഷം പുറത്ത് വിട്ട് അന്വേഷിപ്പിൻ കണ്ടെത്തും; സക്സസ് ടീസർ പുറത്ത്

ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും ബോക്സ് ഓഫിസിൽ ഹിറ്റ് അടിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെട്ട ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. മലയാള സിനിമ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു തരം മേക്കിങ്ങ് ആണ് ഈ സിനിമയുടേത്. അതുകൊണ്ട് തന്നെ അന്വേഷിപ്പിൻ കണ്ടെത്തും തുടക്കം മുതലേ ചർച്ചകളിൽ ഇടം നേടി. ഇപ്പോൾ സിനിമ തിയേറ്ററുകളിൽ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ചിത്രത്തിൻറെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തീയറ്റർ […]

1 min read

40 കോടി ക്ലബിൽ ഇടം നേടി അന്വേഷിപ്പിൻ കണ്ടെത്തും; പുത്തൻ റിലീസുകൾക്കിടയിലും കുതിപ്പ് തുടരുന്നു

മറച്ചുപിടിച്ച സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ എസ്ഐ ആനന്ദും സംഘവും നടത്തിയ ജൈത്യയാത്ര വിജയം കണ്ടിരിക്കുകയാണ്. ആ​ഗോള ബോക്സോഫിസിൽ 40 കോടി കളക്ഷനാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം സ്വന്തമാക്കിയത്. അനേകം പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. ഇന്ന് മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടെ ചിത്രം പ്രദർശനം ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സാംബിയ, ജൊഹാനസ്ബെർ​ഗ്, സെഷൽസ് തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിപ്പിൻ കണ്ടെത്തും പ്രദർശനമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ […]

1 min read

എസ് ഐ ആനന്ദിന്‍റെ അന്വേഷണങ്ങൾ ഫലം കണ്ടു; 26 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’ വൻ വിജയത്തിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് ഒരുക്കിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ ഇതിനകം 26 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. പോലീസ് വേഷത്തിൽ ടൊവിനോയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി […]

1 min read

പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗ്’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് സിബി മലയിൽ

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ”നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗാണ്. നല്ല ഇന്‍ററസ്റ്റിംഗായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്”, സിബി മലയിൽ പറഞ്ഞിരിക്കുകയാണ്. […]

1 min read

‘അന്ന് രവിയച്ചന്‍റെ ബാഗിൽ ജോളിയുടെ ഹാള്‍ ടിക്കറ്റും കുടയുമൊക്കെയുണ്ടായിരുന്നു അന്ന് അതൊക്കെ അച്ചൻ ആറ്റിലെറിഞ്ഞു കളഞ്ഞു’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലുള്ളത് കേരളത്തെ ഞെട്ടിച്ച ജോളി വധക്കേസിന്‍റെ കഥ; മനസ്സ് തുറന്ന് ജോളിയുടെ അമ്മ

40 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കൊലപാതകം. കോട്ടയം ചിങ്ങവനത്തുള്ള പതിനെട്ട് വയസ്സുകാരിയായ ജോളിയെ ബഥനി ആശ്രമത്തിൽ അച്ചനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ സംഭവവും മറ്റു ചില കേസുകളിലെ റഫറൻസും ആസ്പദമാക്കി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം. 40 വർഷം മുമ്പ് നടന്ന അന്നത്തെ നടുക്കുന്ന സംഭവങ്ങളെ ഓർത്തെടുക്കുകയാണ് കൊല്ലപ്പെട്ട ജോളിയുടെ അമ്മ. https://fb.watch/qeLwAiKd7o/?mibextid=Nif5oz ”എനിക്ക് അഞ്ച് മക്കളാണ്, ഒരാണും നാല് പെണ്ണുങ്ങളും. ഏറ്റവും ഇളയവളായിരുന്നു ജോളി. പഠിക്കാൻ നല്ല മിടുക്കിയായിരുന്നു. അന്ന് […]