Suresh gopi
‘തൃശ്ശൂരില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ താന്‍ കൈവെച്ചപ്പോഴേക്കും ഇവിടെ ചിലര്‍ക്ക് അത് അസ്വസ്ഥതയുള്ള കാഴ്ചയായി; സുരേഷ് ഗോപി
ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൊടുത്താല്‍ പിന്നീട് അത് ഓര്‍ക്കുകയും, അത് അയവിറക്കുകയും ചെയ്യുന്ന ഒരാളല്ല താനെന്ന നടന്‍ സുരേഷ് ഗോപി. തനിക്ക് ആവുന്ന സഹായം ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണെന്നും ഏതെങ്കിലും കുഞ്ഞുങ്ങളേയോ ഗര്‍ഭിണികളെയോ വഴിയരികില്‍ കണ്ടാല്‍ താന്‍ അവരോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുമെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ ചിലര്‍ക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ കൂടെ തൃശ്ശൂരില്‍ ഒരിക്കല്‍ […]
‘മമ്മൂട്ടിയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കും’ ; മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി
ഒരുകാലത്ത് സുരേഷ് ഗോപി – മമ്മൂട്ടി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളായിരുന്നു. ഒരേ സമയത്തായിരുന്നു ഇരുവരും അഭിനയിക്കാന്‍ തുടങ്ങിയത്. ഇരുവരും വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം അവസാനിച്ചത്. മമ്മൂട്ടിയുമായുള്ള ബന്ധത്തിന് […]
‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് […]
‘നഞ്ചിയമ്മയെ കാണാന്‍ ഞാന്‍ ഉടന്‍ വരും, ഒരു ദിവസം തന്റെ വീട്ടില്‍ വന്ന് താമസിക്കണം’;പുരസ്‌കാരത്തിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് സുരേഷ് ഗോപിയുടെ കോള്‍…!
കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയ്ക്കും അവാര്‍ഡ് കിട്ടിയിരുന്നു. പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയത് മലയാളികളടക്കമുള്ളവര്‍ ആഘോഷമാക്കിയിരുന്നു. ആ അമ്മയ്ക്ക് അര്‍ഹതപ്പെട്ട അവാര്‍ഡ് ആണെന്നായിരുന്നു ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ഇപ്പോഴിതാ, അവാര്‍ഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെ വീഡിയോ […]
‘ഗോകുലിന്റെ രാഷ്ട്രീയം വേറെ’; വ്യക്തമാക്കി സുരേഷ് ഗോപി
തന്റെ രാഷ്ട്രീയനിലപാടല്ല മകൻ ഗോകുലിനെന്നും ആ രാഷ്ട്രീയപാര്‍ട്ടിയോട് ഗോകുല്‍ അത്ര താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും നടൻ സുരേഷ് ഗോപി. വീട്ടില്‍ നടക്കുന്ന ചില രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ വളരെ സോഷ്യലിസ്റ്റിക്കായാണ് ഇടപെടാറെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന സമയം വളരെ ചുരുക്കമാണെന്നും വീട്ടില്‍ ഞങ്ങള്‍ സിനിമയോ രാഷ്ട്രീയമോ കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നാൽ ഒരുമിച്ച് ഇരിക്കുമ്പോള്‍ ടി.വിയിലോ പത്രത്തിലോ കണ്ട ഇഷ്യുവില്‍ ഞാന്‍ സ്വന്തം കാഴ്ചപ്പാടില്‍ അഭിപ്രായം പറയുമ്പോള്‍ ഗോകുല്‍ കൂറച്ചുകുടി സോഷ്യലിസ്റ്റിക്കായി […]
“ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും സൂപ്പര്‍ ഹിറ്റ് സിനിമയാക്കുന്ന ലേജെന്റാണ് ഫിലിംമേക്കർ ജോഷി” : സുരേഷ് ഗോപി
ഒരു ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും തന്റെ മെക്കിങ് കൊണ്ട് അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി മാറ്റുന്ന ആളാണ് സംവിധായകൻ ജോഷിയെന്ന് നടൻ സുരേഷ് ഗോപി. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നും ജോഷി തലമുറകളായി നിലനില്‍ക്കുന്ന സംവിധായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരിടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ പ്രൊമോഷന്‍ പരിപാടികളാണ് നടക്കുന്നത്. ‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയുടെ […]
“ഞാൻ ആരെ എങ്കിലും സഹായിച്ചാൽ അത് പറയുമ്പോൾ തള്ളാണെന്നു പറഞ്ഞു കളിയാക്കും… ദൈവത്തിന് എല്ലാം അറിയാം”: സുരേഷ് ഗോപി
മലയാള സിനിമ ലോകത്തെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ജോഷിയും സുരേഷ് ഗോപിയും വർഷങ്ങൾക്കുശേഷം ഒന്നിച്ചെത്തുന്ന ചിത്രമായ പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് നേരെയും റോളുകൾക്ക് നേരെയും ശക്തമായി പ്രതികരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി. കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന ആളൊന്നുമല്ല താൻ. അതേസമയം കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കാൻ […]
“ലാലിനെ അങ്ങനെ ഒന്നും പറയേണ്ടി വന്നിട്ടില്ല, അവന്‍ എപ്പോഴും കൃത്യമായിരിക്കും” ; ജോഷി സാര്‍ എപ്പോഴും പറയുന്ന കാര്യം തുറന്നുപറഞ്ഞു സുരേഷ് ഗോപി
ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി. കൊവിഡിന് തൊട്ട് മുമ്പ് വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ പിന്നാലെ വന്ന ചിത്രം കാവല്‍ ആയിരുന്നു. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മലയാളത്തിന്റെ ഹിറ്റ് കോംബോയാണ് ജോഷിയും സുരേഷ് ഗോപിയും. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് സുരേഷ് ഗോപി […]
‘തന്റെ ലക്ഷ്മി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സ് ആയേനെ! അവളുടെ നഷ്ടത്തിന്റെ വേദന തന്റെ പട്ടടയിലെ ചാരത്തിന് വരെ ഉണ്ടാകും’; സുരേഷ് ഗോപി
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തനായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അതില്‍ […]
‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി
ഒരു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രമോഷന്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ നല്ല ഫൈന്‍ ആക്ടറാണെന്നും പക്ഷേ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നും പാപ്പന്‍ ചിത്രത്തിന്റെ […]