‘തൃശ്ശൂരില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ താന്‍ കൈവെച്ചപ്പോഴേക്കും ഇവിടെ ചിലര്‍ക്ക് അത് അസ്വസ്ഥതയുള്ള കാഴ്ചയായി; സുരേഷ് ഗോപി
1 min read

‘തൃശ്ശൂരില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ താന്‍ കൈവെച്ചപ്പോഴേക്കും ഇവിടെ ചിലര്‍ക്ക് അത് അസ്വസ്ഥതയുള്ള കാഴ്ചയായി; സുരേഷ് ഗോപി

ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൊടുത്താല്‍ പിന്നീട് അത് ഓര്‍ക്കുകയും, അത് അയവിറക്കുകയും ചെയ്യുന്ന ഒരാളല്ല താനെന്ന നടന്‍ സുരേഷ് ഗോപി. തനിക്ക് ആവുന്ന സഹായം ചെയ്തു കൊടുക്കാന്‍ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണെന്നും ഏതെങ്കിലും കുഞ്ഞുങ്ങളേയോ ഗര്‍ഭിണികളെയോ വഴിയരികില്‍ കണ്ടാല്‍ താന്‍ അവരോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുമെന്നും സുരേഷ് ഗോപി പറയുന്നു. എന്നാല്‍ ചിലര്‍ക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ കൂടെ തൃശ്ശൂരില്‍ ഒരിക്കല്‍ ഉണ്ടായ സംഭവവും, അതിന് ശേഷം അദ്ദേഹത്തിനെതിരെ നടന്ന വിമര്‍ശനങ്ങളെ കുറിച്ചും പറയുകയാണ് സുരേഷ് ഗോപി. ഒരു ഗര്‍ഭിണിയെ ഞാന്‍ വഴിവക്കില്‍ കാണുകയാണ്. അവര്‍ തന്റെ അടുത്തേക്ക് വന്ന് ഇങ്ങനെ തൊഴുത് നില്‍ക്കുകയാണെന്നും, അപ്പോള്‍ ഞാന്‍ അവരുടെ വയറ്റില്‍ നോക്കിയ ശേഷം മുഖത്തേക്ക് നോക്കിയപ്പോള്‍ ഏഴ് മാസമായി എന്ന് അവര്‍ എന്നോട് പറയുകയും ചെയ്തു കൂടായെ ആ യുവതി തന്നോട് അനുഗ്രഹിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ താന്‍ തന്റെ കൈയെടുത്ത് അവരുടെ വയറ്റില്‍ വെച്ചിട്ടേയുള്ളൂ. അത് ചിലര്‍ അസുഖമുണ്ടാക്കി. അത് ഞാന്‍ വിലയിരുത്തുകയാണ്. എന്നാല്‍ തന്റെ മകളാണ് വന്ന് അങ്ങനെ നില്‍ക്കുന്നതെങ്കില്‍ ഞാന്‍ ആ വയറ്റത്ത് ഉമ്മ വെക്കും. ആ വയറ്റില്‍ തടവും. നല്ല പാട്ടുപാടിക്കൊടുക്കും. കാരണം എന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതുപോലെ കുഞ്ഞുങ്ങളെ എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍ പോയി എടുക്കും. ഉമ്മ വെക്കും. അവരുടെ ആ മണം വലിച്ചെടുക്കും. അത് എന്റെ സ്നേഹമാണ്, സുരേഷ് ഗോപി പറഞ്ഞു. തന്റെ മകള്‍ ഭാഗ്യ അസ്സലായി പാടും. ഭാവ്നിയും പാടും. പക്ഷേ അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല. ഗോകുല്‍ അങ്ങനെ പാടുമോ എന്നറിയില്ല. പക്ഷേ ഞാന്‍ വളരെ ലേറ്റായി ജനിച്ച ഒരു പാട്ടുകാരനായതുകൊണ്ട് തന്നെ ഗോകുലും അങ്ങനെ ആകുമെന്നാണ് ഞാന്‍ കരുതുന്നത്. സുരേഷ് ഗോപി പറയുന്നു.