Suresh gopi
പാപ്പന്‍ സിനിമയെ നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ; സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലാവുന്നു
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പന്‍. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയ്ക്ക് മുന്നില്‍ ആണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി […]
ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍
മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര്‍ പ്രഗ്‌നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്‌നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി […]
പൊറിഞ്ചു മറിയം ജോസില്‍ ജോജുവിന് പകരം ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ…
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തില്‍ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു പള്ളിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്. വാണിജ്യപരമായി വിജയം നേടിയ ചിത്രമായിരുന്നു ഇത്. 100 ദിവസത്തിലേറെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോഴിതാ പൊറിഞ്ചുമറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസില്‍ കണ്ടത് തന്നെയായിരുന്നുവെന്ന് […]
‘സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിയ മഞ്ഞ ഷര്‍ട്ടില്‍’ ; കണ്ണ് നിറച്ച നിമിഷം പങ്കുവെച്ച് ഇന്ദ്രന്‍സ്
മലയാള സിനിമയുടെ ജനപ്രിയ നായകനാണ് സുരേഷ് ഗോപി. തലമുറ വ്യത്യാസമില്ലാതെ താരത്തെ ആരാധിക്കുന്നവര്‍ നിരവധിയാണ്. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരമാണ് സുരേഷ് ഗോപി. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ് മലയാളിയുടെ പൊതുബോധം. ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തില്‍ ശാന്തനും ലോലഹൃദയനുമാവുന്നത് പല തവണം നമ്മള്‍ അഭിമുഖത്തിലൂടെയെല്ലാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ ദുംഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ആ […]
‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു
മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – […]
‘കുഞ്ഞുങ്ങളെപറ്റി എത്ര കഥകേട്ടാലും അദ്ദേഹത്തിന് മതിയാവില്ല’; സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലിക്ക് പറയാനുള്ളത്
മലയാളത്തിന്റെ യുവ നടന്മാരില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടന്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ആസിഫ് എന്ന് തന്നെയായിരിക്കും. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലി സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ താരം […]
പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നടന്‍ മോഹന്‍ലാല്‍ തന്നെ! തൊട്ടുതാഴെ മെഗാസ്റ്റാര്‍ ; പുതിയ റിപ്പോര്‍ട്ട് പുറത്ത്
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു.. അപ്പോള്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. ഇപ്പോഴിതാ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരു പുതിയ റിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധ നേടുന്നത്, ഐഎംഡിബി […]
‘സാധാരണക്കാരനില്‍ സാധാരണക്കാരനാണ് സുരേഷ് ഗോപി’ ; കവിയൂര്‍ പൊന്നമ്മ മനസ് തുറക്കുന്നു
നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അവര്‍ അമ്മ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി മലയാളികളുടെ മനസില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സുരേഷിനെ കുഞ്ഞില്‍ എടുത്തു നടന്നിട്ടുണ്ടെന്നും സുരേഷ് ഗോപി […]
തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്‍’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന്‍ കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച […]
മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു
മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പാപ്പന്‍ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് […]