മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു
1 min read

മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു

ലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പാപ്പന്‍ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് പാപ്പന്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ സുരേഷ് ഗോപിയും അമല്‍ നീരദും ഒന്നിച്ചാല്‍ ഹിറ്റായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ഫെയ്‌സ്ബുക്ക് പേജായ സിനിപൈലില്‍ ആണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിക്കുന്ന കോംബോ ആണ് അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഒരു ചിത്രമെന്നും കുറിപ്പില്‍ പറയുന്നു. അമല്‍ നീരദ്- മോഹന്‍ലാല്‍, മമ്മൂട്ടി ,പ്രിഥ്വിരാജ് കോംബോ ആയി വന്നിട്ട് പോലും ആക്ഷന്‍ ഹീറോ ആയ സുരേഷ് ഗോപിയുമായി വരാത്തത് ഒരു കുറവ് തന്നെ ആണെന്നും ഹിരണ്‍ നെല്ലിയോടന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഒരുപാട് ആഗ്രഹിച്ച കോംബോ ആണിത്. നടക്കുമോ എന്നറിയില്ല. നല്ലൊരു തിരക്കഥ കൂടി ഉണ്ടെങ്കില്‍,ഒരുപക്ഷേ പ്രോജക്ട് നടന്നാല്‍ കിട്ടുക ബ്‌ളോക് ബസ്റ്ററില്‍ കുറയാത്ത ഒരു ഐറ്റം തന്നെ ആയിരിക്കുമെന്ന് ഉറപ്പ്. അമല്‍ നീരദ് ശ്രീ മോഹന്‍ലാല്‍, മമ്മൂട്ടി, പ്രിഥ്വി കോംബോ ആയി വന്നിട്ട് പോലും ആക്ഷന്‍ ഹീറോ ആയ സുരേഷ് ഗോപി യുമായി വരാത്തത് ഒരു കുറവ് തന്നെ ആണ്. പ്രധാന പ്രശ്‌നം പുതിയ കാല കൊച്ചിന്‍ സിനിമാറ്റിക് യൂണിവേഴ്‌സിറ്റിയിലെ ചിലര്‍ക്കെങ്കിലും ഉള്ള സുരേഷ് ഗോപി എന്ന നടനോടുള്ള രാഷ്ട്രീയ വിയോജിപ്പ് തന്നെ. എല്ലാം മറി കടന്നു ഒരു പ്രോജക്ട് യാഥാര്‍ഥ്യമാവട്ടെ എന്നാഗ്രഹിക്കുന്നുവെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. നിരവധിപേരാണ് കുറിപ്പ് ഷെയര്‍ ചെയ്യുകയും കമന്റുകള്‍ ചെയ്തിരിക്കുന്നതും.

എന്തായാലും പ്രേക്ഷകരും ഇരുവരും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ്. അതേസമയം ഭീഷ്മപര്‍വ്വത്തിന്‌ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേം ഹൂം മൂസ, ഒറ്റകൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.