23 Dec, 2024
1 min read

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്‍റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കി. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്‍റെ വെളിച്ചത്തിലാണ് രാജിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ […]

1 min read

“സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്, ദുരനുഭവം ഉണ്ടായത് ചെറിയ പ്രായത്തിൽ”; ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്

  നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി. നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി […]

1 min read

‘ഞങ്ങളുടെ പല അംഗങ്ങളെയും വിളിച്ചില്ല, മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി’

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പ്രതികരണവുമായി താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ധീഖ്. ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തിയെന്നും സിദ്ധീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. റിപ്പോർട്ട് പുറത്തുവന്ന് അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് അമ്മയുടെ പ്രതികരണമുണ്ടായത്. ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചില്ല. മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി. അവരോട് പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ ചോദിച്ചത് എന്നാണ് പറഞ്ഞതെന്നും സിദ്ധീഖ് […]

1 min read

‘ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്’: സിദ്ധിഖ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ അഡ്വ.ജയശങ്കർ എന്ന ഏറെ പ്രാധാന്യമുള്ള വേഷത്തിൽ നടൻ സിദ്ധിഖും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. ”ഈ അടുത്ത കാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ സിനിമയില്ല, പക്ഷേ ആ ചീത്തപ്പേരാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്. തിയേറ്ററിൽ കണ്ടിറങ്ങുന്നവർ രണ്ടെണ്ണം പൊട്ടിച്ചുപോകുന്ന വേഷമാണ്. ഇത്രയും ക്രൂരമാകുമെന്ന് […]

1 min read

പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു

മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]

1 min read

മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സിദ്ധിഖ്

മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, സിദ്ധിഖ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.   ‘അഭിനയം ഏറ്റവും എളുപ്പമുള്ള പണിയാണെന്ന് തോന്നുന്നത് മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോഴാണ്’ എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. അതുപോലെ, മോഹന്‍ലാലിനെ പോലുള്ള പ്രഗല്‍ഭരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് തന്നെ പോലുള്ള നടന്മാര്‍ക്കെല്ലാം എന്തെങ്കിലും […]

1 min read

“മലയാളസിനിമ ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ മോഹൻലാൽ പടങ്ങൾ ഓടണം” : സംവിധായകൻ സിദ്ദിഖ്

ഓര്‍ത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകന്‍ ആണ് സിദ്ദിഖ്. നടന്‍ ലാലിനോട് ഒന്നിച്ചായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. സിദ്ദിഖ് ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ റാംജിറാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെ ചര്‍ച്ച വിഷയമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മോഹന്‍ലാലിനൊപ്പം വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍ […]