Siddharth
”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി
അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയുഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]
ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി
‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും […]
മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റ് അടിക്കുമോ? തെലുങ്കിന് പുറമെ തമിഴിലും കന്നഡയിലും റിലീസിനൊരുങ്ങി ഭ്രമയുഗം
മലയാള സിനിമകൾക്ക് ഇന്ന് കേരളത്തിന് പുറമെയുള്ള സ്ക്രീനുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് മലയാള സിനിമയുടെ മാർക്കറ്റ് വാല്യൂ കൂടിയത് കൊണ്ടാവണം. ഓവർസീസ് മാർക്കറ്റ് മുൻപ് ഗൾഫ് മാത്രമായിരുന്നെങ്കിൽ ഇന്നത് യുഎസ്, യുകെ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കൊക്കെ നീണ്ടിരിക്കുന്നു. എന്നാൽ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീൻ കൗണ്ടോടെ റിലീസ് സംഭവിക്കുന്നുണ്ടെങ്കിലും മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് ചിത്രങ്ങൾ കാര്യമായി എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പാൻ ഇന്ത്യൻ എന്ന് വിളിക്കാവുന്ന ഒരു ഹിറ്റ് ഒരു മലയാള ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് […]
‘ഭ്രമയുഗം രണ്ടാം ഭാഗം എപ്പോൾ?’: ചോദ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ സദാശിവൻ
മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല, ഇന്ത്യയിലാകെ ചർച്ചയായിരിക്കുകയാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിനിമ ഭ്രമയുഗം. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച ആസ്വദിക്കുകയാണ് ചലച്ചിത്ര ആരാധകർ. ഇതിനിടെ ഭ്രമയുഗം രണ്ടിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. എന്നാൽ ഒറ്റച്ചിത്രം ആയിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തുടർച്ചയുണ്ടാകുമെന്ന് വേണമെങ്കിൽ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവൻ എനർജിയും ആ സിനിമയ്‍ക്ക് വേണ്ടിയുള്ളത് നൽകിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവിൽ പറയാനാകൂ എന്നും […]
നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയുഗം
ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയുഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും […]