Rorschach
മെഗാസ്റ്റാറിന്റെ ഭീഷ്മപര്‍വത്തിന്റെ കളക്ഷന്‍ റെകോര്‍ഡ് റോഷാക്ക് തകര്‍ക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം
പ്രഖ്യാപനസമയം മുതല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ഒടുവില്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂക്കയുടെ ലൂക്ക് ആന്റണിയും മറ്റ് കഥാപാത്രങ്ങളും, […]
‘എല്ലാ ദിവസവും ഞാന്‍ മമ്മൂക്കയെ നോക്കി ഇരിക്കും, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നുണ്ടായിരുന്നില്ല’; റിയാസ് നര്‍മ്മകല
നിരവധി മിമിക്രി പരിപാടികളിലൂടെ ജനങ്ങളെ കുടുകുട ചിരിപ്പിച്ച താരമാണ് റിയാസ് നര്‍മ്മകല. സ്‌ക്കൂള്‍ കാലം മുതല്‍ക്കേ മിമിക്രി രംഗത്ത് സജീവമായിരുന്ന റിയാസ് പിന്നീട് തിരുവനന്തപുരത്ത് നര്‍മ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളില്‍ മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. മഴവില്‍ മനോരമയിലെ മറിമായം എന്ന കോമഡി സീരിയലിലെ റിയാസ് ചെയ്ത മന്മഥന്‍ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പിന്നീട് 2017ല്‍ സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെ […]
‘വെല്‍ക്കം ബാക്ക്…!’ വീണ്ടും സസ്‌പെന്‍സ് നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്ക് പ്രീ റിലീസ് ടീസര്‍
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന റോഷാക്ക്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്‍കിയ കൗതുകം റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ച് ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 28സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന […]
‘മുന്നറിയിപ്പിലെ രാഘവനും ബിഗ് ബിയിലെ ബിലാലും ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളാണ്’ ; കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രഖ്യാപനം മുതലേ വാര്‍ത്തകളിലിടം നേടിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സിനിമയുടെ പുറത്തുവരുന്ന ഓരോ പുതിയ അപ്‌ഡേറ്റുകളും സൂചിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്’റോഷാക്ക്’. റോഷാക്കിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ ട്രയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം […]
‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ […]
വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് മമ്മൂട്ടി ; നിഗൂഢത ഉണര്‍ത്തുന്ന’റോഷാക്ക്’ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു
മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ല അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ […]
മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംങ്
മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ‘റോഷാക്കി’നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്ററും സെക്കന്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ഈ അടുത്തായിരുന്നു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ പോസ്റ്ററും. ഇപ്പോഴിതാ ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ റോഷാക്ക് ചിത്രത്തിന്റെ […]
‘റോഷാക്ക് ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്ന ചിത്രമല്ല’; കുറിപ്പ് വൈറല്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215K ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് […]
അന്ത ഭയം ഇറുക്കണം ഡാ..! ഹീറോയും വില്ലനും ഒരാൾ..? ; മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ പോസ്റ്റർ ചുമ്മാ തീ #ട്രെൻഡിംഗ്
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. 2022മെയിലായിരുന്നു മമ്മൂട്ടിയുടെ പേജില്‍ റോഷാക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. രക്തക്കറ പുരണ്ട ചാക്ക് തുണിയിലെ മുഖമൂടി ധരിച്ച്, കറുത്ത വേഷവുമായി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി ആയിരുന്നു ഫസ്റ്റ് ലുക്കില്‍. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവിടുമെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള […]
മമ്മൂട്ടിയുടെ റോഷാക്കും മോഹൻലാലിന്റെ മോൺസ്റ്ററും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു!
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ റിലീസ് ചെയ്യാത്ത ഒരു ഓണക്കാലമായിരിക്കും. മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം റിലീസ് ചെയ്‌തേക്കില്ല എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഓണത്തിന് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് […]