Mohanlal
‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയാകാന്‍ ഒരുപാട് അധ്വാനം വേണം.. പറ്റുമോ എന്നറിയില്ല’ : പ്രഭാസ് തുറന്നുപറയുന്നു
സിനിമയില്‍ ഇനിയും ഒരുപാടു വര്‍ഷം നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ തന്റെ സിനിമ കാണണം. അത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഭാഗ്യമാണെന്നും താരം പറയുന്നു. മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മലയാള സിനിമയില്‍ മുപ്പതും നാല്‍പ്പതും വര്‍ഷമായി തുടരുന്നവരാണ്. അങ്ങനെ നിലനില്‍ക്കാന്‍ ഒരുപാട് അധ്വാനം വേണമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ‘ ഒരുപാട് […]
‘കശ്മീർ ഭീകരരുടെ ഭീഷണിയിലും പതറാതെ ധീരനായി നിന്ന് മോഹൻലാൽ’ ; അനുഭവം പങ്കുവെച്ച് മേജര്‍രവി
സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലൂടെയാണ് മേജര്‍ രവി സിനിമയിലേക്ക് അടുക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി, കമലഹാസന്‍, മണിരത്‌നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. […]
“മോഹൻലാലിനെ വളരെയധികം സ്നേഹിക്കുന്നു” : ബോളിവുഡ് നായിക വിദ്യ ബാലൻ പറയുന്നു
ബോളിവുഡില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് വിദ്യ ബാലന്‍. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജീവ സാന്നിധ്യമായി താരമുണ്ട്. മലയാളിയായ വിദ്യാബാലനെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. താരത്തിന്റെ എല്ലാ സിനിമകളും തന്നെ കേരളത്തിലും കാഴ്ച്ചക്കാരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. തന്റെ മലയാള സിനിമയെക്കുറിച്ചാണ് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. ചക്രം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിദ്യയും ഒരു […]
മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വളരെ ആഘോഷമാക്കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധനേടുന്നത്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം പോലീസ് കമ്മീഷണര്‍ വേഷത്തിലായിരുന്നു എത്തിയത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ എകെ 61 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ […]
“കഴുത്തിലിട്ടത് 13 വർഷം മുൻപ് രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയർ” : ‘സദയം’ സിനിമ തന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മോഹൻലാൽ
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ വര്‍ഷമിത്ര കഴിഞ്ഞിട്ടും സിനിമയെക്കുറിച്ചുള്ള ഓര്‍മ […]
“മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേക്ഷിക്കാൻ ആയിരുന്നു എന്റെ തീരുമാനം” : സംവിധായകന്‍ ബ്ലെസ്സി പറയുന്നു
കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാലിനെ വിളിക്കുന്നത് വെറുതെയൊന്നുമല്ല. അദ്ദേഹത്തിന്റെ മെയ് വഴക്കംകൊണ്ടും മുഖഭാവങ്ങള്‍കൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടുമെല്ലാം അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച സിനിമയായിരുന്നു ഭ്രമരം എന്ന സിനിമ. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശിവന്‍കുട്ടിയെന്ന സാധാരാണക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയായിരുന്നു. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. […]
അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്
ചില സിനിമകൾക്ക് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. കണ്ട് കഴിഞ്ഞാൽ അവ നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്രീനിൽ നിന്ന് മാഞ്ഞു പോയാലും മനസിനുള്ളിൽ ചിത്രത്തിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും, ഡയലോഗുകളും എന്നും തങ്ങി നിൽക്കും. അത്തരത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓർമിച്ചെടുക്കാൻ കഴിയുന്ന ചിത്രമാണ് ദേവാസുരം. 1993 – ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവാസുരം’. നെപ്പോളിയൻ, രേവതി, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിലെത്തി […]
അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍
മലയാളികളുടെ പ്രിയ നടന്‍, മലയാളത്തിന്റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങള്‍ ഒരുപാടുള്ള താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസില്‍ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അച്ഛനായും, ഏട്ടനായും, കാമുകനായും, മകനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവുമായാണ് മോഹന്‍ലാല്‍ ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ ഇരുപതു ആദിവാസി […]
‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് എച്ച് വിനോദ്. അജിത്തായിരുന്നു ഈ ചിത്രങ്ങളില്‍ നായകനായെത്തിയത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംഷ ഇരട്ടിയായിരിക്കുയാണ്. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് […]
‘ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നടന്മാരിൽ മോഹൻലാലും’ : എൻ. എസ് മാധവന്റെ ലിസ്റ്റ് ഇങ്ങനെ
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നും മോഹന്‍ലാലിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അഭിനയ ജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രം പുരസ്‌കാരങ്ങള്‍ താരത്തിനെ തേടി വന്നിരുന്നു. നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ സ്വാര്‍ത്ഥകമാക്കിയ വേഷങ്ങള്‍ അനവധിയാണ്. […]