മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്
1 min read

മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്

ലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വളരെ ആഘോഷമാക്കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധനേടുന്നത്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം പോലീസ് കമ്മീഷണര്‍ വേഷത്തിലായിരുന്നു എത്തിയത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

മോഹന്‍ലാല്‍ എകെ 61 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ കഥാപാത്രം എങ്ങനെയുള്ള അന്വേഷണത്തിലായിരുന്നു സിനിമാ പ്രേമികളും അദ്ദേഹത്തിന്റെ ആരാധകരും. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നായകനായിട്ടായിരിക്കും എത്തുന്നതെന്നാണ്. ഈ ചിത്രത്തിലും മോഹന്‍ലാല്‍ പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. അജിത്ത് ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തേയും മോഹന്‍ലാല്‍ നായകനായും എത്തുന്നുവെന്നാണ് ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിലൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥരീകരിച്ചിട്ടില്ല.

മോഹന്‍ലാലിന് ഈ കഥയും കഥാപാത്രവും ഇഷ്ടമായെന്നും അഭിനയിക്കാന്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴില്‍ മോഹന്‍ലാല്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അജിത്ത് അഭിനയിക്കുന്ന അറുപത്തിയൊന്നാം ചിത്രമാണ് എകെ 61. 2023 പൊങ്കല്‍ റിലീസായി ആണ് എകെ 61 പ്ലാന്‍ ചെയ്യുന്നത്. മോഹന്‍ലാല്‍ കൂടാതെ നാഗാര്‍ജുന തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ – അജിത്ത് ചിത്രമായതുകൊണ്ട് ഒരു കിടിലന്‍ ത്രില്ലര്‍ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ചിത്രത്തിലെ നായികാ താരത്തെ ഇനിയും തീരുമാനിച്ചിട്ടില്ല. അദിതി റാവൂ ഹൈദരിയാണ് പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. മറ്റ് മൂന്ന് നടിമാര്‍ കൂടി ഈ റോളിലേക്ക് പരിഗണനയിലുണ്ട്. എകെ 61ല്‍ 22 വര്‍ഷത്തിന് ശേഷം തബു അജിത്തിനൊപ്പം അബിനയിക്കുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അജിത്തായിരുന്നു നായകനായെത്തിയത്. വളരെ കാലത്തിന് ശേഷമാണഅ അജിത്ത് എകെ61 എന്ന സിനിമയില്‍ നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബോണി കപൂര്‍ ആണ് എകെ 61 എന്ന സിനിമ നിര്‍മ്മിക്കുന്നത്. വലിമൈ എന്ന ചിത്രവും ബോണി കപൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. വലിമൈക്ക് ശേഷം അജിത്തും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് എകെ 61. ഇമോഷണല്‍ ത്രില്ലര്‍ കാറ്റഗറിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ഏകദേശം ഏഴ് മാസത്തോളം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.