“മോഹൻലാലിനെ വളരെയധികം സ്നേഹിക്കുന്നു” : ബോളിവുഡ് നായിക വിദ്യ ബാലൻ പറയുന്നു
1 min read

“മോഹൻലാലിനെ വളരെയധികം സ്നേഹിക്കുന്നു” : ബോളിവുഡ് നായിക വിദ്യ ബാലൻ പറയുന്നു

ബോളിവുഡില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് വിദ്യ ബാലന്‍. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജീവ സാന്നിധ്യമായി താരമുണ്ട്. മലയാളിയായ വിദ്യാബാലനെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. താരത്തിന്റെ എല്ലാ സിനിമകളും തന്നെ കേരളത്തിലും കാഴ്ച്ചക്കാരുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. തന്റെ മലയാള സിനിമയെക്കുറിച്ചാണ് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. ചക്രം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിദ്യയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചക്രം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലില്‍ നിന്ന് വലിയ പാഠം ഞാന്‍ പഠിച്ചുവെന്നും അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാലിനെ വളരെ അധികം സ്നേഹിക്കുന്നുണ്ടെന്നും വിദ്യ പറയുന്നു.

ഷൂട്ടിങ്ങിനിടയില്‍ സമയം കിട്ടിയാല്‍ പോലും മോഹന്‍ലാല്‍ അത് അദ്ദേഹത്തിന് വേണ്ടി ഉപയോഗിക്കാറില്ലെന്നും ഒരു പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്യാറില്ലെന്നും വിദ്യ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ അതിന് പകരം സെറ്റിലെ എല്ലാവരോടൊപ്പം നിന്ന് ജോലികള്‍ ചെയ്യും. അത് ടേപ്പ് പിടിക്കുന്നതാകട്ടെ, ജോലിക്കാരെ സഹായിക്കുന്നതാകട്ടെ എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. എന്നാല്‍ സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ മോഹന്‍ലാല്‍ ഒരു വിസ്മയമായി മാറുമെന്നും അതും സ്‌ക്രിപ്റ്റ് പോലും വായിക്കാതെ ആയിരിക്കുമെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ചക്രത്തില്‍ മോഹന്‍ലാലിനൊപ്പം വിദ്യ അഭിനയിച്ചുവെങ്കിലും അത് പിന്നീട് മുടങ്ങിയിരുന്നു. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങളേക്കാള്‍ വലുതാണെന്ന പാഠമാണ് ഞാന്‍ മോഹന്‍ലാലില്‍ നിന്നും പഠിച്ചത്. സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മോഹന്‍ലാലിന് ഇത്തരം ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് വലിയൊരു പാഠം തന്നെയാണെന്നും അത് നമ്മളെല്ലാവരും ഉള്‍കൊള്ളേണ്ടതാണെന്നും വിദ്യ വ്യക്തമാക്കുന്നു.

ഒരു അഭിനേതാവെന്ന നിലയില്‍ താന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നും
മോഹന്‍ലാലിന്റെ അഭിനയ മികവില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു. ചക്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ മോഹന്‍ലാലിന്റെ വാനപ്രസ്ഥം, പവിത്രം തുടങ്ങിയ സിനിമകള്‍ കണ്ടിരുന്നുവെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.