23 Jan, 2025
1 min read

‘മോഹൻലാൽ.. ലാലേട്ടൻ.. ഒരു മാജിക്കൽ പേർസൺ..’ : നടി പ്രിയങ്ക

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതമായ താരമാണ് പ്രിയങ്കാ നായര്‍. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഈ അടുത്ത് താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളായിരുന്നു അന്താക്ഷരിയും ട്വല്‍ത്ത് മാനും. ചിത്രങ്ങളില്‍ താരത്തിന്റെ വേഷമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ […]

1 min read

ലോകസിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലല്ല, ദേ ഈ മുതലാണ്, ‘ടോം ഹാങ്ക്സ്’ ; അന്താരാഷ്ട്ര സിനിമാ ഗ്രൂപ്പിൽ വന്ന നിരൂപണം വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും എപ്പോഴും എടുത്തു പറയാറുള്ള നാമമാണ് ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റേത്. മലയാളികള്‍ എപ്പോഴും അഭിമാനത്തോടെ ലോകനിലവാരമുള്ള നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളിന്ന് അന്താരാഷ്ട്ര തലത്തില്‍ പേര് കേട്ട മറ്റൊരു നടനാണ് ടോം ഹാങ്ക്‌സ്. ഫോറസ്റ്റ് ഗമ്പ്, കാസ്റ്റ് എവേ സേവിങ് പ്രൈവറ്റ് റയന്‍, ടോയ് സ്റ്റോറി, ഫിലഡെല്‍ഫിയ, ടെര്‍മിനല്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ തന്റെ ആരാധകരാക്കി […]

1 min read

“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ

ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം […]

1 min read

എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്

മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമെല്ലാം ഇന്നും മുറുകാറുണ്ട്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. എന്നാല്‍ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര വരുന്നില്ലെന്നും അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം പോലും ആഘോഷമാക്കിയില്ലെന്നും പറയുകയാണ് ബിലാല്‍ ഡേവിഡ് എന്ന മമ്മൂട്ടി ഫാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബോക്‌സ് […]

1 min read

ആ 20 കുട്ടികൾ ഇനി ലാലേട്ടന്റെ താങ്ങും തണലിലും സുരക്ഷിതം ; ജന്മദിനത്തിൽ നന്മയുടെ കരസ്പർശം

പിറന്നാൾ ദിനത്തിൽ മഹത്തായ ഒരു കാര്യം ചെയ്ത് വീണ്ടും മഹാനായിരിക്കുകയാണ് മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാൽ. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ 20 കുട്ടികൾക്ക് പുതുജീവൻ നൽകുകയാണ് അദ്ദേഹം. അവർ ഇനി ആ കൈകളിൽ സുരക്ഷിതമാണ്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹൃദയസ്പർശിയായ ഒരു കുറുപ്പിനൊപ്പം പങ്കുവെച്ച വീഡിയോ നമ്മെ ആനന്ദക്കണ്ണീരിലാഴ്ത്തും. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം  കുട്ടികളോട് സംസാരിക്കുമ്പോൾ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോൾ, ഭാവി സുരക്ഷിതമാണെന്ന് നിങ്ങൾക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തിൽ നിന്നുള്ള വിശ്വശാന്തി […]

1 min read

“കണ്ടിരിക്കുമ്പോൾ പത്മരാജൻ ചിത്രം കരിയിലക്കാറ്റുപോലെ ഓർമ്മയിലേക്ക് വന്നു” : ജീത്തു ജോസഫിന്റെ ‘ട്വൽത്ത് മാൻ’ കണ്ട പ്രേക്ഷകൻ എഴുതുന്നു

‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ട്വല്‍ത്ത്മാന്‍ കഴിഞ്ഞ ദിവസം മുതലാണ് ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളൊന്നും തെറ്റിക്കാത്ത ഒരു സിനിമയാണെന്നാണ് സിനിമ കണ്ട കഴിഞ്ഞ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ രസകരവും […]

1 min read

“സാധാരണക്കാരൻ ആവാനും സൂപ്പർഹീറോ ആവാനും ഒരുപോലെ കഴിയുന്ന നടൻ” : ആരാധനാ മൂർത്തിയുടെ ജന്മദിനത്തിൽ ആരാധകൻ എഴുതുന്നു

വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ താരരാജാവായ താരമാണ് മോഹന്‍ലാല്‍. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് അദ്ദേഹം. പിന്നാലെ നായകനായും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം, സിനിമ സ്വപ്നം കാണാന്‍ […]

1 min read

‘ചിലർക്കു ഇഷ്ടമായി.. ചിലർക്ക് ഇഷ്ടമായില്ല..’ : പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണവുമായി ‘ട്വൽത്ത് മാൻ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ട്വല്‍ത്ത് മാന്‍. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. അപസര്‍പ്പക നോവലുകളുടെ അന്തംവിടുന്ന വായനാനുഭവത്തിന്റെ കാഴ്ചാ പതിപ്പാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാനി’ലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തത്. 14 പേരോളം […]

1 min read

“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റേതായി വരുന്ന വാര്‍ത്തകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം രാത്രി 12 മണിമുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാല്‍ മണിക്കൂറുകള്‍കൊണ്ട് നിഗൂഢതകളുടെ ചുരുളുകള്‍ അഴിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം […]

1 min read

“ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട് രാജാവിന് ചുറ്റും” : ആരാധകന്റെ കുറിപ്പ് വൈറൽ

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇത്രയും കാലത്തിനിടെ 350ഓളം സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന് പ്രായഭേതമന്യേ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാവുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിനെക്കുറിച്ചും താരത്തിന്റെ ഉയര്‍ച്ചയേയും കുറിച്ചാണ് ആരാധകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒന്നു കാലിടറിയാല്‍ അടിക്കാന്‍ ഓങ്ങി നില്‍ക്കുന്ന […]