മലയാള സിനിമയിലെ ആദ്യത്തെ 1000 കോടി അടിക്കാൻ മോഹന്‍ലാൽ! ; വരാനിരിക്കുന്ന വമ്പന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് അറിയാം
1 min read

മലയാള സിനിമയിലെ ആദ്യത്തെ 1000 കോടി അടിക്കാൻ മോഹന്‍ലാൽ! ; വരാനിരിക്കുന്ന വമ്പന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് അറിയാം

ലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്ന് വന്ന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബേക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ആണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തില്‍ ഇടം പിടിച്ചിടിക്കാന്‍ സാധിച്ചിട്ടില്ല.

മോഹന്‍ലാലിന്റേതായി അവസാനം തിയേറ്ററില്‍ റിലീസ് ചെയ്തത് ആറാട്ട് ആയിരുന്നു. വിചാരിച്ചത്ര വിജയം സിനിമയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. കൂടാതെ ഇതിന് മുമ്പ് റിലീസ് ചെയത ബിഗ് ബ്രദര്‍, വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഈ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. അതില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആയി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം രണ്ടിന് മികച്ച പ്രതികരണം ആണ് ആഗോള തലത്തില്‍ നിന്ന് പ്രേക്ഷകരുടെ അടുത്ത് നിന്ന് ലഭിച്ചത്. ശേഷം റിലീസ് ചെയ്ത ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍ അടക്കം മികച്ച പ്രതികരണമാണ് നേടിയത്.

ഇനി മോഹന്‍ലാലിന്റേതായി തിയേറ്ററുകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയാണ് ആ സിനിമകളുടെ റിലീസിനായി കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിനായാണ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിദേശതാരങ്ങളും അണിനിരക്കുന്നുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

മലയാളത്തില്‍ ബോക്‌സ്ഓഫീസ് ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് മറ്റൊരു ചിത്രം. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. 2023ല്‍ ചിത്രമെത്തുമെന്നാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് അറിയിച്ചത്. ദൃശ്യത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ചു പകുതി ചിത്രീകരണം പൂര്‍ത്തിയാക്കിയ റാം ആണ് അടുത്ത പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ടിനു പാപ്പച്ചന്‍, ഡിജോ ജോസ് ആന്റണി, മേജര്‍ രവി എന്നിവരുടെ ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ ഡേറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.