19 Sep, 2024
1 min read

‘ആറാട്ട്’ ഹിന്ദിയിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ; മോഹൻലാലിനെ വാനോളം വാഴ്ത്തി നോർത്ത് ഇന്ത്യൻസ്

ഒരിടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട് ചിത്രത്തിന് തിയേറ്ററില്‍ വിചാരിച്ചത്ര സ്വീകരണം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയുടെ തിരക്കഥയില്‍ എത്തിയ ചിത്രം ആമസേണ്‍ പ്രമിലും റിലീസ് ചെയ്തിരുന്നു. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. […]

1 min read

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേന്‍മാവിന്‍ കൊമ്പത്ത് ആര്യന്‍, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയില്‍, ഒപ്പം, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ ടൊറണ്ടോ അന്താരാഷ്ട്ര […]

1 min read

‘മമ്മൂട്ടി ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാന്‍ ആയത് പുണ്യം’ ; മമ്മൂക്കയൊടൊപ്പമുള്ള സൗഹൃദം വിസ്മയമെന്നും മോഹന്‍ലാല്‍

മലയാളി പ്രേക്ഷകരുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനാവാത്തെ അതുല്യ പ്രതിഭകളാണ് രണ്ട്‌പേരും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പുറത്തിറങ്ങുന്ന സിനിമകളെല്ലാം തന്നെ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. നിരവധി സിനിമകള്‍ ഇരുവരും തുടക്കത്തില്‍ ചെയ്തിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമകളെല്ലാം തന്നെ മലയാളത്തില്‍ തരംഗമാകാറുമുണ്ട്. ഏകദേശം 55 ചിത്രങ്ങളില്‍ ഇരുവരും ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഊതിക്കാച്ചിയ പൊന്ന് മുതല്‍ കടല്‍ കടന്നൊരു മാത്തുകുട്ടി വരെയുള്ള സിനിമകള്‍. പടയോട്ടം സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് […]

1 min read

‘മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയാകാന്‍ ഒരുപാട് അധ്വാനം വേണം.. പറ്റുമോ എന്നറിയില്ല’ : പ്രഭാസ് തുറന്നുപറയുന്നു

സിനിമയില്‍ ഇനിയും ഒരുപാടു വര്‍ഷം നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന്‍ പ്രഭാസ്. വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ തന്റെ സിനിമ കാണണം. അത്രയും കാലം സിനിമയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ വലിയ ഭാഗ്യമാണെന്നും താരം പറയുന്നു. മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും ജയറാം സാറുമൊക്കെ മലയാള സിനിമയില്‍ മുപ്പതും നാല്‍പ്പതും വര്‍ഷമായി തുടരുന്നവരാണ്. അങ്ങനെ നിലനില്‍ക്കാന്‍ ഒരുപാട് അധ്വാനം വേണമെന്നും പ്രഭാസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ‘ ഒരുപാട് […]

1 min read

‘കശ്മീർ ഭീകരരുടെ ഭീഷണിയിലും പതറാതെ ധീരനായി നിന്ന് മോഹൻലാൽ’ ; അനുഭവം പങ്കുവെച്ച് മേജര്‍രവി

സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലൂടെയാണ് മേജര്‍ രവി സിനിമയിലേക്ക് അടുക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍, രാജ്കുമാര്‍ സന്തോഷി, കമലഹാസന്‍, മണിരത്‌നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. […]

1 min read

“മോഹൻലാലിനെ വളരെയധികം സ്നേഹിക്കുന്നു” : ബോളിവുഡ് നായിക വിദ്യ ബാലൻ പറയുന്നു

ബോളിവുഡില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് വിദ്യ ബാലന്‍. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജീവ സാന്നിധ്യമായി താരമുണ്ട്. മലയാളിയായ വിദ്യാബാലനെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. താരത്തിന്റെ എല്ലാ സിനിമകളും തന്നെ കേരളത്തിലും കാഴ്ച്ചക്കാരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. തന്റെ മലയാള സിനിമയെക്കുറിച്ചാണ് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. ചക്രം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിദ്യയും ഒരു […]

1 min read

മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വളരെ ആഘോഷമാക്കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധനേടുന്നത്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം പോലീസ് കമ്മീഷണര്‍ വേഷത്തിലായിരുന്നു എത്തിയത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ എകെ 61 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ […]

1 min read

“കഴുത്തിലിട്ടത് 13 വർഷം മുൻപ് രാമസ്വാമിയെ തൂക്കിക്കൊന്ന അതേ കയർ” : ‘സദയം’ സിനിമ തന്ന അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് മോഹൻലാൽ

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ വര്‍ഷമിത്ര കഴിഞ്ഞിട്ടും സിനിമയെക്കുറിച്ചുള്ള ഓര്‍മ […]

1 min read

“മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേക്ഷിക്കാൻ ആയിരുന്നു എന്റെ തീരുമാനം” : സംവിധായകന്‍ ബ്ലെസ്സി പറയുന്നു

കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാലിനെ വിളിക്കുന്നത് വെറുതെയൊന്നുമല്ല. അദ്ദേഹത്തിന്റെ മെയ് വഴക്കംകൊണ്ടും മുഖഭാവങ്ങള്‍കൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടുമെല്ലാം അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച സിനിമയായിരുന്നു ഭ്രമരം എന്ന സിനിമ. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശിവന്‍കുട്ടിയെന്ന സാധാരാണക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയായിരുന്നു. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. […]

1 min read

അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്

ചില സിനിമകൾക്ക് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. കണ്ട് കഴിഞ്ഞാൽ അവ നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്രീനിൽ നിന്ന് മാഞ്ഞു പോയാലും മനസിനുള്ളിൽ ചിത്രത്തിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും, ഡയലോഗുകളും എന്നും തങ്ങി നിൽക്കും. അത്തരത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓർമിച്ചെടുക്കാൻ കഴിയുന്ന ചിത്രമാണ് ദേവാസുരം.  1993 – ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവാസുരം’.   നെപ്പോളിയൻ,  രേവതി,  ഇന്നസെന്റ്,  നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിലെത്തി […]