മലയാളത്തിലെ മഹാ നടനാണ് തിലകന്‍. നാടകത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മരണ ശേഷവും അദ്ദേഹത്തെ ഓര്‍ക്കപ്പെടുന്ന ഒരുപാട് നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.
അതുകൊണ്ടാണ് പെരുന്തച്ചന്‍ എന്ന് സിനിമയിലെ തച്ചനേയും, മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനേയും, കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയേയും, കീരിടത്തിലെ അച്യുതന്‍ നായരേയും മലയാളികള്‍ മറക്കാതെ ഓര്‍ക്കുന്നത്. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ അച്ഛന്‍ വേഷങ്ങളാണ് കൂടുതലും ഓര്‍മ്മയില്‍ വരുന്നത് എങ്കിലും, വില്ലന്‍ വേഷവും ഹാസ്യ രംഗങ്ങളും ചെയ്ത് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. തിലകന്റെ മക്കളാണ് ഷമ്മി തിലകനും, ഷോബി തിലകനും. ഇരുവരും സിനിമയില്‍ ഇന്നും സജീവമാണ്. ഷോബി അഭിനയത്തോടൊപ്പം മലയാളി താരങ്ങള്‍ക്കും അന്യഭാഷ താരങ്ങള്‍ക്കും വേണ്ടി ഡബ്ബിംഗ് ചെയ്യുന്നുണ്ട്.
സിനിമയില്‍ അച്ഛന്‍ കഥാപാത്രങ്ങള്‍ ചെയ്ത് തിളങ്ങിയ ഒരു നടനാണ് തിലകന്‍. മോഹന്‍ലാല്‍ – തിലകന്‍ ഒരുമിച്ച് അഭിനയിച്ച അച്ഛന്‍ – മകന്‍ ചിത്രങ്ങള്‍ കൈയ്യടി നേടിയവാണ്. കിരീടത്തിലെ അച്യുതന്‍ നായര്‍, സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മായാതെ പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഇപ്പോഴിതാ തിലകനെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് ഷോബി തിലകന്‍. ലൊക്കേഷനില്‍ വെച്ച് അച്ഛന്റെ അഭിനയം കണ്ടെ താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ഷോബി തിലകന്‍ പറഞ്ഞു. കുടുംബ വിശേഷം എന്ന സിനിമയിലേ അഭിനയം ആണ് തന്നെ ഞെട്ടിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രത്യേകതരം ഭാവാഭിനയം ആയിരുന്നു അത്. മുന്‍പ് ലാലേട്ടനില്‍ ആയിരുന്നു താന്‍ ഇങ്ങനെ ഒരു അഭിനയം കണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. റിഹേഴ്‌സല്‍ സമയത്ത് ലാലേട്ടന്‍ സീരിയസ് ആയി ഡയലോഗ് പറയുന്നത് കേട്ടിട്ടില്ലെന്നും, എന്നാല്‍ ടേക്കില്‍ അദ്ദേഹം ഡയലോഗ് പറഞ്ഞ് ഞെട്ടിച്ചെന്നുമാണ് ഷോബി പറയുന്നത്. അത് പോലെ തന്നെയാണ് ജഗതിയും. അച്ഛനിലും, ലാലേട്ടനിലും, അമ്പിളി ചേട്ടനിലുമാണ് താന്‍ ഇതു പോലൊരു അഭിനയം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.