‘ ഇത് ലാലിന് പറ്റിയ റോള്‍ അല്ലെ?’ ; ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് വൈറലാകുന്നു
1 min read

‘ ഇത് ലാലിന് പറ്റിയ റോള്‍ അല്ലെ?’ ; ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് വൈറലാകുന്നു

മലയാളത്തിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടിക്ക് മലയാളത്തിലും പുറത്തും നിരവധി ആരാധകരുണ്ട്. മമ്മൂട്ടി എന്ന നടന്‍ അഭിനയം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴുയുമ്പോഴും, അദ്ദേഹം ചെയ്ത ഓരോ കഥാപാത്രവും മായാതെ കാത്തു സൂക്ഷിക്കുകയാണ് ഓരോ മലയാളികളും. അദ്ദേഹത്തിന്റെ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന അദ്ദേഹം നവാഗതയായ റത്തീനയ്‌ക്കൊപ്പം അഭിനയിച്ച പുഴു എന്ന സിനിമയും വന്‍ ഹിറ്റായിരുന്നു.

1999ല്‍ മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, എന്‍ എഫ് വര്‍ഗീസ്, ജഗദീഷ്, കലാഭവന്‍ മണി, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി ടൈറ്റില്‍ റോളിലാണ് ചിത്രത്തില്‍ എത്തിയത്.
വിഎം വിനു തന്റെ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. ഗിരീഷ് പുത്തഞ്ചേരിയായിരുന്നു തിരക്കഥ ഒരുക്കിയത്.

അതേസമയം, പല്ലാവൂര്‍ ദേവനാരായണന്റെ റോള്‍ ആദ്യം മമ്മൂട്ടിയിലേക്കാണ് എത്തിയതെങ്കിലും അന്ന് മമ്മൂട്ടി മോഹന്‍ലാലിന്റെ പേരായിരുന്നു ഈ റോളിനായി നിര്‍ദ്ദേശിച്ചത്. ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അത് ലാലിന് പറ്റിയ റോള്‍ അല്ലെ എന്നായിരുന്നു. എന്നാല്‍ സംവിധായകന് മമ്മൂട്ടിയെ വെച്ച് തന്നെ ആ കഥാപാത്രം ചെയ്യണമെന്നായിരുന്നു. അങ്ങനെ ആ ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായക കഥാപാത്ര അവതരിപ്പിച്ചു. എന്നാല്‍ ചിത്രം ബോകസ് ഓഫീസില്‍ അത്ര വിജയിച്ചിരുന്നില്ല. പിന്നീട് മിനിസ്‌ക്രീനില്‍ വന്നപ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിഎം വിനു ചെയ്ത ചിത്രങ്ങളായിരുന്നു ബസ് കണ്ടക്ടര്‍, വേഷം, ഫേസ് ടു ഫേസ് എന്നിവ.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി വിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ബാലേട്ടന്‍. ചിത്രം തിയേറ്ററില്‍ എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ആ ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്തു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേയതാക്കള്‍ക്ക് പുറമെ ശ്രീനിവാസന്‍, ജയറാം, ജഗദീഷ് തുടങ്ങിയ താരങ്ങളെ വെച്ചും വിഎം വിനു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.