Mohanlal
”അഭിനയ വിസ്മയത്തിന്റെ 33 വര്‍ഷങ്ങള്‍” ; ലോഹിതദാസ് – സിബിമലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം
മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ – ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, എല്ലാം ഒന്നിനൊന്ന് വ്യത്യാസങ്ങളായ ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ പ്രേക്ഷകരുടെ ഇഷ്ടം കൂടുതല്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ 1989ല്‍ പുറത്തിറങ്ങിയ ദശരഥം. വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യല്‍ […]
‘ലാല്‍ സാര്‍ നടനായും സംവിധായകനായും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്’; ഗുരു സോമസുന്ദരം
‘മിന്നല്‍ മുരളി’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തില്‍ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ കൈയ്യടി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രേക്ഷകരെ കരയിപ്പിച്ച വില്ലനാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഷിബുവിന് കൈനിറയെ ആരാധകരുണ്ട്. തമിഴ് സിനിമയിലൂടെയാണ് താരം അഭിനയമേഖലയിലേക്ക് എത്തുന്നത്. മിന്നല്‍ മുരളി നടന്റെ ആദ്യ ചിത്രമല്ല. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മോളിവുഡില്‍ എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അഞ്ച് സുന്ദരികളിലും ചെയ്തിരുന്നത്. മിന്നല്‍ മുരളിക്ക് ശേഷം […]
തിയേറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മോഹന്‍ലാല്‍…! വരാന്‍ പോകുന്നത് 5 സിനിമകള്‍
തിയേറ്ററുകളില്‍ ഇനി അങ്ങോട്ട് ആഘോഷമായിരിക്കും. കാരണം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. ആദ്യമെത്തുന്നത് മോണ്‍സ്റ്ററാണ്. മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. […]
”മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്”; മോണ്‍സ്റ്ററിനെക്കുറിച്ച് മോഹന്‍ലാല്‍
നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരികന്‍ സമ്മാനിച്ച ദൃശ്യ വിസ്മയവും തീയേറ്റര്‍ എക്സ്പീരിയന്‍സും ഇന്നും ഓര്‍മ്മകളിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. ഉദയ് കൃഷ്ണന്റെ തിരക്കഥയില്‍ എത്തുന്ന മോണ്‍സ്റ്റര്‍ ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വൈശാഖ് – ഉദയ് കൃഷ്ണ – മോഹന്‍ലാല്‍ ഈ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകം. […]
“അടുത്ത കാലത്തായി ലാലേട്ടന്റെ സിനിമയിലെ പാട്ട് റിലീസ് ആയാല്‍ ചില പ്രത്യേക തരം ആളുകള്‍ ഇറങ്ങും”; മോഹന്‍ലാലിനെതിരായ വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ആരാധകന്റെ പോസ്റ്റ്
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്റര്‍ റിലീസിനെത്തുന്നത് കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മോണ്‍സ്റ്റര്‍ ചിത്രത്തിലെ ആദ്യ ഗാനത്തെക്കുറിച്ചാണ്. ഘൂം ഘൂം […]
‘ഘൂം…ഘൂം…സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ്’; മോണ്‍സ്റ്ററിലെ ഗാനത്തെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.’ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഘൂം ഘൂം എന്ന തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം ഗാനം വൈറലായിരുന്നു. ഒരു കൊച്ച് പെണ്‍ക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാന്‍ സാധിക്കുക. ദീപക് ദേവാണ് സംഗീത സംവിധായകന്‍. […]
‘ത്രില്ലര്‍ സിനിമയാണ്, പക്ഷെ ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകളായി ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ്’; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖിന്റെ വാക്കുകള്‍
മലയാള സിനിമയുടെ വാണിജ്യ മൂല്യം കുത്തനെ ഉയര്‍ത്തിയ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കാറുള്ളത്. പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രകൂടിയാണിത്. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ചിത്രത്തിന്റെ […]
കുസൃതി കാട്ടി ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍ ; ‘മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം […]
‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..
മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് […]
കാത്തിരിപ്പിനൊടുവിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ മാസ്സ് ചിത്രം ഇനി തിയേറ്ററുകളിലേക്ക്; മോഹൻലാലിന്റെ മോൺസ്റ്റർ ഒക്ടോബർ 21 – ന് റിലീസ് ചെയ്യും
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]