‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..
1 min read

‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..

ലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ്. രാവിലെ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടതെന്നും സൂപ്പര്‍സ്റ്റാര്‍ നമ്മുടെ അഭിമാന താരമായ മോഹന്‍ലാല്‍ അഭിനയജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക് പോവുകയാണെന്നായിരുന്നു വാര്‍ത്ത. തനിക്ക് അത് വിശ്വസിക്കാനായില്ല. കാരണം അദ്ദേഹത്തിനിപ്പോള്‍ നിറയെ പ്രോജക്ടുകളുണ്ട്, നിര്‍മ്മാണ കമ്പനികളുണ്ട്, വലിയ സിനിമ സംവിധാനം ചെയ്ത കഴിഞ്ഞു. അങ്ങനെ നിരവധി പ്രോജക്ടുകളുമായി മുന്നേറികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ സന്യാസ ജീവിതത്തിലേക്ക് പോവുന്നു എന്ന് പറയുമ്പോള്‍ അതൊരു മണ്ടന്‍ വര്‍ത്തമാനമായിട്ടെ തനിക്ക് തോന്നുന്നുവുള്ളൂവെന്ന് പല്ലിശ്ശേരി പറയുന്നു.

അല്ല എന്നാണ് ഇത് വിളിച്ച് പറഞ്ഞവര്‍ പറഞ്ഞതെന്നും മോഹന്‍ലാല്‍ പകരക്കാരനായിട്ടാണ് പോവുന്നതെന്നുമാണ് പറഞ്ഞത്. മോഹന്‍ലാല്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെയാണ് മകന്‍ പ്രണവ് സാധാരണ മനുഷ്യരായി താരപുത്രന്റെ ജാഡയില്ലാതെ ചെരുപ്പ് പോലുമില്ലാതെ നടക്കുന്നു. അതായത് വിവാഹജീവിതത്തിലേക്ക് പോവുന്നതിന് മുന്നേ സന്യാസ ജീവിതത്തിലേക്ക് പോകുന്ന പ്രതിഫലനമാണ് പ്രണവ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല മോഹന്‍ലാല്‍ തന്നെയാണ് സന്യാസ ജീവിതത്തിലേക്ക് പോവുന്നതെന്നും പറയുന്നു. ഞാന്‍ ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത കുറെ നാളുകള്‍ക്ക് മുന്നേ വന്നതാണെന്നാണ് പറഞ്ഞതെന്നും പല്ലിശ്ശേരി പറയുന്നു.

ഭാരത പര്യടനം എന്നാണ് മോഹന്‍ലാല്‍ പേരിട്ടത്. മോഹന്‍ലാല്‍ തനിച്ചായിരുന്നില്ല. മോഹന്‍ലാലിനൊപ്പം പി പത്മരാജനും ഉണ്ടായിരുന്നു. ഇരുവരും കൂടിയായിരുന്നു ഭാരതപര്യടനത്തിന് പോകാന്‍ തീരുമാനിച്ചത്. അന്ന് ഇടക്ക് വെച്ച് ലാല്‍ പറഞ്ഞു പപ്പേട്ടാ ഞാന്‍ തിരിച്ചുവരില്ല. ഞാന്‍ ഇങ്ങനെ സന്യാസ ജീവിതത്തിലേക്ക് പോവുകയാണ്. എന്റെ വഴി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. പത്മരാജന്‍ മോഹന്‍ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ലാലേ നീ ചെറിപ്പമാണ്, നിന്നെ സിനിമയ്ക്ക് ആവശ്യമാണ്, നീ പോവുന്നത് ശരിയല്ലെന്നും അദ്ദേഹ പറഞ്ഞു. എന്തായാലും ഞാന്‍ പോവുമെന്ന് മോഹന്‍ലാലും പറഞ്ഞു. എങ്കില്‍ കുറെ ദിവസം നിന്റെ കൂടെ യാത്രക്ക് വരാമെന്നും സന്യാസത്തിനില്ലെന്നും പത്മരാജന്‍ പറഞ്ഞു.

എല്ലാം പ്ലാന്‍ ചെയ്തതിന് ശേഷമാണ് ലാലിന് നടുവേദന തുടങ്ങിയത്. കൊയമ്പത്തൂര്‍ പോയി ട്രീറ്റമെന്റ് ചെയ്തു. ഇതിന്‌ശേഷം മോഹന്‍ലാല്‍ ഭാരതപര്യടനത്തിന് പോവുമെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഉറപ്പായിരുന്നു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. ലാലിന്റെ ശത്രുക്കളാണ് സ്‌ന്യാസ ജീവിതത്തിലേക്ക് പോവുന്നുവെന്ന വാര്‍ത്തകള്‍ പരത്തുന്നതെന്നും ഇതിലൂടെ ലാലിനെ സിനിമകളില്‍ നിന്നും അകറ്റാനാണെന്നും പല്ലിശ്ശേരി വ്യക്തമാക്കുന്നു.