“അടുത്ത കാലത്തായി ലാലേട്ടന്റെ സിനിമയിലെ പാട്ട് റിലീസ് ആയാല്‍ ചില പ്രത്യേക തരം ആളുകള്‍ ഇറങ്ങും”; മോഹന്‍ലാലിനെതിരായ വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ആരാധകന്റെ പോസ്റ്റ്
1 min read

“അടുത്ത കാലത്തായി ലാലേട്ടന്റെ സിനിമയിലെ പാട്ട് റിലീസ് ആയാല്‍ ചില പ്രത്യേക തരം ആളുകള്‍ ഇറങ്ങും”; മോഹന്‍ലാലിനെതിരായ വിമര്‍ശനപോസ്റ്റിന് മറുപടിയുമായി ആരാധകന്റെ പോസ്റ്റ്

ലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്റര്‍ റിലീസിനെത്തുന്നത് കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മോണ്‍സ്റ്റര്‍ ചിത്രത്തിലെ ആദ്യ ഗാനത്തെക്കുറിച്ചാണ്. ഘൂം ഘൂം എന്ന തുടങ്ങുന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിരവധിപേര്‍ ഗാനം ഷെയര്‍ ചെയ്യുകയും നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു. എന്നാല്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ ഒരു പ്രേക്ഷകന്റെ അഭിപ്രായം ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ടാണെന്നും ലാലേട്ടന് ചേരാത്ത വോയിസ് തന്നെ ആണ് പ്രധാന പോരായ്മയെന്നും പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.

അടുത്ത കാലത്തായി ലാലേട്ടന്റെ സിനിമയിലെ പാട്ട് റിലീസ് ആയാല്‍ ചില പ്രത്യേക തരം ടെക്‌നീഷ്യന്‍സ് ഇറങ്ങും. പാട്ട് കേട്ടപ്പോള്‍ വോയിസും ലിപ്പും സിങ്ക് ആയില്ല, പാട്ട് കേട്ടപ്പോള്‍ ഡാന്‍സ് സ്റ്റെപ്പും വോയിസും കോമ്പൊ ആയില്ല, പാട്ട് കേട്ടപ്പോള്‍ വോയിസിനൊത്ത ഡ്രസ് അല്ല ധരിച്ചിരുന്നത്, പാട്ട് കേട്ടപ്പോള്‍ കോഴിക്കോടിനുള്ള ബസിലിരുന്ന ഞാന്‍ അങ്കമലിക്ക് തിരിച്ച് പോയി. പാട്ടില്‍ ശരിക്കും ഇടത് കാല്‍ വെച്ച ഡാന്‍സ് കൂടുതലും പക്ഷേ വലത് കാല്‍ ആയിരുന്ന് സിങ്ക്, പാട്ടില്‍ കൊടുക്കുന്ന ഐസ് ക്രീം പോലും പിസ്ത ആയിരുന്ന് സിങ്ക് പാട്ടും വോയിസും സിങ്ക് ആകണെ ഷൂട്ട് പഞ്ചായത്ത് ഗ്രൗണ്ടില്‍ ആയിരുന്ന് ബെസ്റ്റ് എന്നെല്ലാം പറഞ്ഞുകൊണ്ടാണ് മറുപടി പോസ്റ്റ് എത്തിയത്. ഇതിനും നിരവധിപേര്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്.

അതേസമയം കന്‍മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനം നല്ല വൈബായിരുന്നുവെന്നും ദാസേട്ടന്റെ ശബ്ദത്തില്‍ അസാധ്യമായി ലിപ് സിങ്ക് ചെയ്തുള്ള മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് അപാരമായിരുന്നുവെന്നെല്ലാമായിരുന്നു മോണ്‍സ്റ്റര്‍ ചിത്രത്തിലെ ഗാനം പോരെന്ന് പറഞ്ഞ പ്രേക്ഷകന്‍ കംപെയര്‍ ചെയ്ത് കുറിപ്പില്‍ പറയുന്നത്. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനം കേട്ടതിന് ശേഷം ‘ഘൂം ഘൂം’ എന്ന ഗാനം കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ടാണെന്നും ലാലേട്ടന് ചേരാത്ത വോയിസ് തന്നെ ആണ് പ്രധാന പോരായ്മ. പോരാത്തതിന് ഫോഴ്‌സ്ഡ് ആയി ചേര്‍ത്ത പോലുള്ള നൃത്തവും ക്യൂട്ടേനെസ്സും. തൊട്ടു മുന്‍പ് കണ്ട ‘മഞ്ഞക്കിളിയുടെ’ നേരെ ഓപ്പോസിറ്റ് വൈബ്. ശേഷം ഫെയ്‌സ്ബുക്ക് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ലാലേട്ടന്റെ എനര്‍ജിയെയും സോങ്ങിനെയും പ്രകീര്‍ത്തിച്ച കൊണ്ടുള്ള പോസ്റ്റുകള്‍. ഇപ്പോളത്തെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇത്രയൊക്കെ മതിയോ അപ്പോളെന്നുമായിരുന്നു കുറിപ്പില്‍ അദ്ദേഹം എഴുതിയത്.