‘ഘൂം…ഘൂം…സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ്’; മോണ്‍സ്റ്ററിലെ ഗാനത്തെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘ഘൂം…ഘൂം…സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ്’; മോണ്‍സ്റ്ററിലെ ഗാനത്തെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍.’ പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഘൂം ഘൂം എന്ന തുടങ്ങുന്ന ഗാനത്തിന് വന്‍ സ്വീകര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം ഗാനം വൈറലായിരുന്നു. ഒരു കൊച്ച് പെണ്‍ക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാന്‍ സാധിക്കുക. ദീപക് ദേവാണ് സംഗീത സംവിധായകന്‍. മലയാളം വരികള്‍ ഹരി നാരായണനും ഹിന്ദി വരികള്‍ തനിഷ്‌ക് നബാറുമാണ് രചിച്ചിരിക്കുന്നത്. പ്രകാശ് ബാബു, അലി ഖലി മിര്‍സ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഗാനം കേട്ടതിന് ശേഷം ഒരു പ്രേക്ഷകന്‍ സിനി ഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ‘ഘൂം ഘൂം’.. സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ് തന്നെ ആണ് പ്രധാന പോരായ്മ എന്നാണ് കുറിപ്പില്‍ അദ്ദേഹം പറയുന്നത്. ഹെഡ്‌സെറ്റ് വെച്ച് പാട്ടുകള്‍ ഇല്ലാതെ ഒരു ബസ് യാത്ര ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരാളാണ് താനെന്നും പതിവ് പോലെ വൈകിട്ട് ജോലി കഴിഞ്ഞ് ഇടപ്പള്ളിയില്‍ നിന്ന് ആലുവക്ക് ബസ് പിടിച്ച് ഹെഡ്‌സെറ്റ് കണക്ട് ചെയ്ത് യൂട്യൂബില്‍ കേറി പാട്ടുകള്‍ കേട്ടു തുടങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. അങ്ങനെ കേട്ട് കേട്ട് അവസാനം ചെന്നെത്തിയത് കന്‍മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ സോങ്ങില്‍ ആയിരുന്നു. സത്യത്തില്‍ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ആ പാട്ട് കേള്‍ക്കുന്നതും കാണുന്നതും. അതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വൈബ് ഇന്ന് ആ പാട്ട് കണ്ടപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. കാരണം മോഹന്‍ലാലാണ്. ദാസേട്ടന്റെ ശബ്ദത്തില്‍ അസാധ്യമായി ലിപ് സിങ്ക് ചെയ്തുള്ള പെര്‍ഫോമന്‍സെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

എന്ത് രസം ആണ് മോഹന്‍ലാല്‍ ആ ഗാനരംഗത്തില്‍. തുടക്കത്തില്‍ ആ അമ്മൂമ്മ ആയിട്ടുള്ള കുസൃതിയും നല്ല ക്യൂട്ട് ചിരിയും. ഒരു മമ്മൂക്ക ആരാധകനായ ഞാന്‍ മനസ്സില്‍ പറഞ്ഞു ‘ഇതാണ് ലാലേട്ടന്‍.. ഈ ലാലേട്ടന്‍ ആയിരിക്കാം ഇവിടെ ഉള്ള ലാലേട്ടന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ടാകുക. ഇതൊക്കെ കണ്ടാണ് ആ മനുഷ്യന്‍ അവര്‍ക്ക് ഒരു വികാരം ആയി മാറിയതെങ്കില്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല’. ഭയങ്കരമായ നൃത്തച്ചുവടുകള്‍ അല്ല, ഒരു സാധാരണ മനുഷ്യന്റെ നൃത്തം. എന്തൊരു ചാര്‍മിങ് ആണ് അദ്ദേഹം ആ പാട്ടില്‍. പിന്നെ അവസാനത്തെ ആ ചിരിയും. I’m flat!

അങ്ങനെ ആ പാട്ട് തീര്‍ന്ന് അടുത്ത പാട്ട് തുടങ്ങിയപ്പോഴേക്കും ആലുവ എത്തി. വീട്ടിലേക്കുള്ള അടുത്ത ബസ് പിടിച്ചു. വീണ്ടും യൂട്യൂബ് ഓണ്‍ ആക്കി. ആഹാ.. പുതിയ നോട്ടിഫിക്കേഷന്‍ വന്നിരിക്കുന്നു. മോണ്‍സ്റ്ററിലെ സോങ് റിലീസായിരിക്കുന്നു. എന്നാ കണ്ടേക്കാം എന്ന് ഉറപ്പിച്ച് പാട്ട് പ്ലേ ചെയ്തു. ‘ഘൂം ഘൂം’.. സത്യം പറഞ്ഞാല്‍ ഒരു തരത്തിലും ഇമ്പ്രെസ്സീവ് ആവാത്ത പാട്ട്.. ലാലേട്ടന് ചേരാത്ത വോയിസ് തന്നെ ആണ് പ്രധാന പോരായ്മ. പോരാത്തതിന് ഫോഴ്‌സ്ഡ് ആയി ചേര്‍ത്ത പോലുള്ള നൃത്തവും ക്യൂട്ടേനെസ്സും. തൊട്ടു മുന്‍പ് കണ്ട ‘മഞ്ഞക്കിളിയുടെ’ നേരെ ഓപ്പോസിറ്റ് വൈബ്. ശേഷം ഫെയ്‌സ്ബുക്ക് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ലാലേട്ടന്റെ എനര്‍ജിയെയും സോങ്ങിനെയും പ്രകീര്‍ത്തിച്ച കൊണ്ടുള്ള പോസ്റ്റുകള്‍. ഇപ്പോളത്തെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇത്രയൊക്കെ മതിയോ അപ്പോള്‍.? Are you guys really satisfied?ഒരു നിമിഷം സര്‍പ്പട്ട പറമ്പറൈലെ ആ ഡയലോഗ് എന്റെ മനസിലൂടെ ഓടിപോയി.’എപ്പുടി ഇരുന്ത പയ്യന്‍ അവന്‍…!’ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പിന് താഴെ നിരവധി കമന്റുകളും നിരവധിപേര്‍ പങ്കുവെച്ചിട്ടുണ്ട്. ‘മഞ്ഞകിളി ചെയ്തപ്പോള്‍ ഉള്ള പ്രായം അല്ല ഇപ്പോള്‍. അതുകൊണ്ട് ആ പെര്‍ഫോമന്‍സ് തന്നെ ഇപ്പോഴും വേണമെന്ന് എങ്ങനെയാണ് ആഗ്രഹിക്കുന്നത്’ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ‘അതായത്, പ്രത്യക്ഷത്തില്‍ ഇക്കാ ഫാനിന്റെ സഹിക്കാന്‍ പറ്റാത്ത വിഷമമാണെന്ന് തോന്നാതിരിക്കുകയും വേണം വളരെ ജനുവിനായ അഭിപ്രായപ്രകടനമായി തോന്നുകയും വേണം’ , കിടന്ന് കരയാതെ, വല്ലാത്ത ദുഃഖം ആണല്ലോ, ഡീഗ്രേഡ് ചെയ്യാന്‍ ഇത്ര വലിയ essay എഴുതിയ ആ മനസ്സ് എന്നിങ്ങനെ നീളുന്നു കമന്റുകള്‍.