06 Jan, 2025
1 min read

“ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളതു കൊണ്ടാണ്”… റോഷാകിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റോഷാക്ക് ഒരു സൈക്കോളജിക്കൽ റിവഞ്ച് ഡ്രാമയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഗംഭീര പ്രതികരണങ്ങളോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് […]

1 min read

“പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക”… മനസ്സ് തുറന്ന് സിനിമ പ്രേക്ഷക

മമ്മൂട്ടിയെ നായകനാക്കി നിസാം സംവിധാനം ചെയ്ത ‘റോഷാക്ക്’ അടുത്തിടെയാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടു ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡ് ആയിരിക്കുകയാണ്. ഇതൊരു സൈക്കിക് ത്രില്ലർ […]

1 min read

“ഞങ്ങളെ വളരെയധികം കംഫർട്ടബിളാക്കി. സംവിധായകന്റെയും ക്രൂവിന്റേയും പൾസറിയുന്ന നടനാണ് മമ്മൂക്ക”… നിസാം ബഷീർ മനസ്സുതുറക്കുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ – മമ്മൂട്ടി കൂട്ടുകെട്ട് ആദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇരുകൈയും നീട്ടിയാണ് മമ്മൂട്ടിയുടെ റോഷാക്കിനെ ആരാധകർ സ്വീകരിച്ചത്. ഇതൊരു വ്യത്യസ്തമായ റിവഞ്ച് ത്രില്ലർ ചിത്രമാണ്. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വേറിട്ടൊരു കഥാപാത്രത്തെയാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, […]

1 min read

“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു

ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും […]

1 min read

‘മമ്മൂട്ടിയെ ദൈവം അറിഞ്ഞാൽ മതി’; ഒ. വി. വിജയൻ എഴുതുന്നു

‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ആദ്യ നോവലിലൂടെ മലയാളസാഹിത്യ ശൈലിക്ക് പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന സാഹിത്യകാരനാണ് ഒ. വി. വിജയൻ. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളം എഴുത്തുകാരനായ പത്രപ്രവർത്തകനുമൊക്കെയായിരുന്നു ഇദ്ദേഹം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്ത് വർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ എന്നിങ്ങനെ ഒട്ടനവധി ബഹുമതികൾ നേടിയിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. കൂടാതെ 2003 – ൽ രാഷ്ട്രപതി എ. പി. ജെ. അബ്ദുൽ […]

1 min read

ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും […]

1 min read

‘ആഴമുണ്ട് പക്ഷേ ഉലച്ചിലുകളും ഉണ്ടായിട്ടുണ്ട്’; മമ്മൂട്ടി – സുരേഷ് ഗോപി ബന്ധത്തെക്കുറിച്ച് സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാറാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ഇദ്ദേഹം നായകനായ ‘പാപ്പൻ’ എന്ന സിനിമ ഇപ്പോഴും പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആർ. ജെ. ഷാനിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. അച്ഛൻ മകൻ കോമ്പോയ്ക്ക് വളരെ നല്ല തിയേറ്റർ പ്രതികരണങ്ങളാണ് കിട്ടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252 – […]

1 min read

എം. ടി – മമ്മൂട്ടി – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിക്കുന്നു! ആകാംക്ഷയോടെ പ്രേക്ഷകർ

എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ: ഒരു യാത്രക്കുറുപ്പ്’. മെഗാസ്റ്റാർ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ ചിത്രത്തിന്റെ തിരക്കുകൾ കാരണം ഇദ്ദേഹം ഈ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ചിത്രം കൂടിയാണിത്. ഇദ്ദേഹത്തിന്റെ 10 തിരക്കഥകളിൽ നിന്ന് ഒരുക്കുന്ന 10 സിനിമയിൽ ഒന്നുകൂടിയാണ് ഈ ചിത്രം. രഞ്ജിത്ത് […]

1 min read

‘മോഹൻലാലിനേക്കാൾ മമ്മൂട്ടിയോടാണ് കൂടുതലിഷ്ടം’ ; കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് 51 വർഷം തികഞ്ഞിരിക്കുകയാണ്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം. 1971 ഓഗസ്റ്റാറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആണ് ഇദ്ദേഹം എത്തിയത്. സത്യൻ മാസ്റ്ററും പ്രേംനസീറും ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ നിന്നിരുന്ന നായകന്മാരാണ്. ഇന്നും അവരുടെ ഓർമ്മകൾ മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും ഇവർക്ക് പകരക്കാരൻ എന്നപോലെ മലയാള സിനിമയിൽ വന്ന വ്യക്തിയാണ് മമ്മൂട്ടി. അന്ന് നായകന്മാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന നടന്മാരായിരുന്നു […]

1 min read

‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് […]