22 Dec, 2024
1 min read

പൃഥ്വിരാജിന്റെ ‘കാപ്പ’ യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി, കാരണം അജിത് സിനിമ? ; പകരം അപര്‍ണ്ണ ബാലമുരളി

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ യുവ നടന്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘കാപ്പ’ യില്‍ നിന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പിന്മാറി. തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കുകള്‍ മൂലമാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറിയത്. ഈ വിവരം മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘കാപ്പ’ യില്‍ കോട്ട മധുവായാണ് പൃഥ്വിരാജ് എത്തുന്നത്. 2021 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് […]

1 min read

ഇന്ത്യൻ ബോക്സ് ഓഫീസ് തൂഫാനാക്കാൻ എമ്പുരാൻ വരുന്നു.. തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി

ദൈവത്തിനെ കൊന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവൻ രണ്ടാം വരവിനായി ഒരുങ്ങുകയാണ്. ഇത്തവണ അവൻ എമ്പുരാൻ എന്ന പേരിലാണ്  വാഴ്ത്തപ്പെട്ടുക. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെ തൂലികയിൽ ജനിച്ച ലൂസിഫറിനെ പ്രിഥ്വിരാജ് എന്ന സംവിധായകൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് മഹാനടൻ മോഹൻലാലിലൂടെ ആയിരുന്നു. ആ കൂട്ടുകെട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ചരിത്രം ആയി മാറി. ലൂസിഫർ എന്ന ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ മോഹൻലാലിനും പൃഥ്വിരാജിനും മുരളിഗോപിക്കും ഒരേപോലെ തങ്ങളുടെ ഹിറ്റ്ചാർട്ടിൽ കുറിക്കാൻ […]

1 min read

സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ  ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി  […]

1 min read

“ബാറോസിൽ മോഹൻലാൽ മാജിക് കാണികളെ പിടിച്ചിരുത്തും” : സന്തോഷ് ശിവൻ

ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും സന്തോഷ് ശിവനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാറോസ്. അതി പുരാതന കഥകളിലെ നിഗൂഡതകൾ തനിമ ചോരാതെ ഒപ്പിയെടുക്കുന്ന സന്തോഷ് ശിവൻ മാജിക് ബാറോസിലും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കാണികൾ. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ പ്രേക്ഷകർക്ക് മോഹൻലാൽ മാജിക്കാണ് കാണാനാകുക എന്നാണ് സന്തോഷ് ശിവൻ അഭിപ്രായപ്പെടുന്നത്. മനോരമ ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബറോസിന്റെ വിശേഷങ്ങൾ ഛായാഗ്രാഹകൻ കൂടിയായ സന്തോഷ് ശിവൻ പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം […]

1 min read

മഞ്ജുവാര്യര്‍ വീണ്ടും തമിഴില്‍, ഇനി അജിത്തിൻ്റെ നായിക ? ബിഗ് ബജറ്റ് ചിത്രം എകെ 61 ഒരുങ്ങുന്നു …

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ വീണ്ടും തമിഴ് ചിത്രത്തിലേയ്‌ക്കെന്ന് സൂചന.  വെട്രിമാരന്‍ ചിത്രം അസുരന് ശേഷമാണ് താരം വീണ്ടും തമിഴ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.  അജിത്കുമാർ മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന എകെ 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാകും മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുക.  അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അസുരനിൽ മഞ്ജുവാര്യർ അവതരിപ്പിച്ച ‘പച്ചയമ്മാള്‍’ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അജിത് ചിത്രമായ AK 61 – […]